കരിയറിലെ ഏറ്റവും മനോഹരമായ കാര്യം: മെസ്സി പറയുന്നു
ലയണൽ മെസ്സിക്ക് തന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നത് ദേശീയ ടീമായ അർജന്റീനക്കൊപ്പം ഒരു കിരീടമില്ലാത്തതിന്റെ പേരിലായിരുന്നു. മൂന്ന് തവണയാണ് ലയണൽ മെസ്സിയും അർജന്റീനയും ഫൈനലുകളിൽ പരാജയപ്പെട്ടിരുന്നത്. ഒടുവിൽ കഴിഞ്ഞ വർഷമാണ് കിരീടക്ഷാമത്തിന് അറുതി വരുത്താൻ കഴിഞ്ഞത്.
മാരക്കാനയിൽ വെച്ച് നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുകയായിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനും മെസ്സിക്ക് സാധിച്ചു. മാത്രമല്ല അതിനുശേഷവും അർജന്റീന സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കോപ്പ അമേരിക്ക കിരീടം നേടിയതിനുശേഷം ബൊക്ക ജൂനിയേഴ്സിന്‍റെ മൈതാനമായ ലാ ബോംബെനേരയിൽ ഒരു ഗംഭീര വരവേൽപ്പ് മെസ്സിക്കും അർജന്റീനക്കും ആരാധകർ നൽകിയിരുന്നു.വെനിസ്വേലക്കെതിരെയുള്ള മത്സരത്തിന് വേണ്ടിയായിരുന്നു ഈ മൈതാനത്ത് ആരാധകർ തടിച്ചു കൂടിയിരുന്നത്.മത്സരത്തിൽ അർജന്റീന വിജയം കരസ്ഥമാക്കുകയും ചെയ്തു.
Messi, emocionado tras ver la ovación en La Bombonera: “Fue lo más lindo que me pasó en mi carrera deportiva" 🇦🇷🔟
— TyC Sports (@TyCSports) November 4, 2022
Leo se quebró al ver el video del apoyo ensordecedor que le brindó el estadio de #Boca tras la conquista de la Copa América.https://t.co/D8G7RxA9Oo
ഈ മത്സരത്തിനുശേഷം വലിയ കരഘോഷമാണ് ലയണൽ മെസ്സിക്ക് ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്.നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയിൽ ഈ രംഗം അവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരാധകരിൽ നിന്നും കരഘോഷങ്ങൾ ലഭിക്കുന്നത് കണ്ട് ലയണൽ മെസ്സി സന്തോഷത്തോടെ കണ്ണീർ പൊഴിക്കുന്നതും ഈ ഡോക്യുമെന്ററിയിൽ ലഭ്യമാണ്.
തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മനോഹരമായ കാര്യമായിരുന്നു അതെന്നായിരുന്നു ലയണൽ മെസ്സി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. അത്രയേറെ മനോഹരമായ രീതിയിൽ ആയിരുന്നു അർജന്റീന ആരാധകർ ലാ ബോംബെനേരയിൽ മെസ്സിയെ വരവേറ്റിരുന്നത്. ആ അസുലഭ മുഹൂർത്തം മെസ്സിക്ക് ഒരിക്കലും മറക്കാനാവാത്തതാണ് എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
ഏതായാലും നിലവിൽ ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് മെസ്സിയുള്ളത്. വലിയ പ്രതീക്ഷകളോടുകൂടിയാണ് അർജന്റീന ഈ വേൾഡ് കപ്പിനെ നോക്കി കാണുന്നത്.