കരിയറിലെ ഏറ്റവും ഇമോഷണലായ ദിവസങ്ങളിലൊന്ന് : ഹീറോയായ ശേഷം റൊമേറോ പറയുന്നു.

സൗത്ത് അമേരിക്കൻ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബർട്ടഡോറസിൽ ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റൈൻ വമ്പൻമാരായ ബൊക്ക ജൂനിയേഴ്സ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.പെനാൽറ്റിയിലാണ് ബൊക്ക വിജയം നേടിയത്. സൂപ്പർ ഗോൾകീപ്പറായ സെർജിയോ റൊമേറോ പാൽമിറാസിന്റെ ആദ്യത്തെ രണ്ട് പെനാൽറ്റികളും തടയുകയായിരുന്നു. ഈ കോപ്പ ലിബർട്ടഡോറസിൽ ആകെ 6 പെനാൽറ്റികൾ റൊമേറോ സേവ് ചെയ്തിട്ടുണ്ട്.

2014 വേൾഡ് കപ്പ് സെമി ഫൈനലിൽ നെതർലാന്റ്സിനെതിരെ പെനാൽറ്റികൾ സേവ് ചെയ്തു കൊണ്ട് ഹീറോയായ താരമാണ് റൊമേറോ. ആ സന്ദർഭത്തെ ഇപ്പോൾ റൊമേറോ ഓർത്തിട്ടുണ്ട്. കരിയറിലെ ഏറ്റവും ഇമോഷണലായ ദിവസങ്ങളാണ് ഈ രണ്ട് ദിവസങ്ങൾ എന്നാണ് റൊമേറോ മത്സരശേഷം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ കരിയറിലെ ഏറ്റവും ഇമോഷണലായ ഒരു ദിവസമാണ് ഇന്ന്. 2014 വേൾഡ് കപ്പിൽ നെതർലാന്റ്സിനെതിരെ വിജയിച്ചപ്പോഴും എനിക്ക് ഇതേ ഫീൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളിൽ വിശ്വസിക്കാൻ ഞാൻ ആരാധകരോട് ആവശ്യപ്പെടുകയാണ്.വിജയത്തിനുവേണ്ടി ഞങ്ങൾ എന്തും ചെയ്യും. ആളുകളുടെ പോസിറ്റീവ് എനർജിയാണ് ഞങ്ങൾക്ക് ഫീൽ ചെയ്യുന്നത്. നമുക്ക് ഒരുമിച്ച് ഒരു ലക്ഷ്യം കീഴടക്കേണ്ടതുണ്ട് ” ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.

ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസ് ആണ് ഫൈനലിൽ ബൊക്കയുടെ എതിരാളികൾ.അതേസമയം അർജന്റീനയുടെ പുതിയ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സെർജിയോ റൊമേറോയേ സ്കലോണി പരിഗണിച്ചിരുന്നില്ല. മികച്ച പ്രകടനമാണ് താരം നടത്തുന്നതെങ്കിലും 36 കാരനായ താരത്തിന്റെ പ്രായം തന്നെയായിരിക്കും സ്കലോണിയേ ആശങ്കപ്പെടുത്തുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *