ഓരോ സ്പർശനത്തിനും ആർപ്പുവിളികൾ, ചൈനയിൽ മെസ്സി മാനിയ അതിന്റെ മൂർദ്ധന്യതയിൽ!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി,ജർമ്മൻ പെസല്ല എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ചൈനയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.

അത്ഭുതപ്പെടുത്തുന്ന ആരാധക പിന്തുണയാണ് അർജന്റീനക്കും ലയണൽ മെസ്സിക്കും ചൈനയിൽ ലഭിച്ചിരുന്നത്. നിരവധി ആളുകളായിരുന്നു എയർപോർട്ടിലും ഹോട്ടലിലും മെസ്സിയെ സ്വീകരിക്കാൻ തടിച്ചുകൂടിയിരുന്നത്. സ്റ്റേഡിയത്തിലും ഇതിന് സമാനമായ കാഴ്ചകൾ തന്നെയാണ് ഉണ്ടായത്. ഭൂരിഭാഗം ആരാധകരും മെസ്സിയുടെ അർജന്റൈൻ ജേഴ്സി അണിഞ്ഞു കൊണ്ടാണ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. മാത്രമല്ല എപ്പോഴും മെസ്സി..മെസ്സി ചാന്റ് സ്റ്റേഡിയത്തിൽ മുഴങ്ങുകയും ചെയ്തിരുന്നു.

മെസ്സി ഓരോ തവണ പന്തിൽ ടച്ച് ചെയ്യുമ്പോഴും ആരാധകർ ഒന്നടങ്കം ആർപ്പു വിളിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അത്യുജ്ജ്വലമായ ഒരു ഗോൾ നേടി കൊണ്ടാണ് ലയണൽ മെസ്സി തന്റെ ആരാധകരെ പ്രീതിപ്പെടുത്തിയത്. മാത്രമല്ല മനോഹരമായ ഡ്രിബ്ലിങ്‌ മികവുകളും ഈ മത്സരത്തിൽ മെസ്സി പുറത്തെടുത്തു.35ആം വയസ്സിലും തന്റെ പ്രകടന മികവിന് ഒരു പ്രശ്നവും പറ്റിയിട്ടില്ല എന്നുള്ളത് മെസ്സി ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.

ഇതിനിടെ ഒരു ആരാധകൻ ലയണൽ മെസ്സിക്ക് വേണ്ടി കളിക്കളം കയ്യേറുകയും ചെയ്തിരുന്നു. ഓടി വന്ന ആ ആരാധകൻ ലയണൽ മെസ്സിയെ ഹഗ് ചെയ്യുകയായിരുന്നു.പിന്നീട് സെക്യൂരിറ്റി ഗാർഡുകൾ ഈ ആരാധകനെ തൂക്കിയെടുത്ത് കൊണ്ടുപോയതും ചിരി പടർത്തി.ഏതായാലും അർജന്റീന അടുത്ത മത്സരം ഇന്തോനേഷ്യക്കെതിരെയാണ് കളിക്കുക.ആ മത്സരത്തിൽ മെസ്സി പങ്കെടുക്കില്ല. അത് ആരാധകർക്ക് വലിയ നിരാശ ഉണ്ടാക്കിയ കാര്യമാണ്. മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്ത പല ഇൻഡോനേഷ്യൻ ആരാധകരും മെസ്സി ഇല്ലാത്തതിലുള്ള പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *