ഒളിമ്പിക്സ് : അർജന്റീനക്ക്‌ ജയം, ബ്രസീലിന് സമനില!

ഇന്ന് നടന്ന ഒളിമ്പിക്സ് മത്സരത്തിൽ കരുത്തരായ അർജന്റീനക്ക്‌ വിജയം. എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെയാണ് അർജന്റീന കീഴടക്കിയത്.മത്സരത്തിന്റെ 52-ആം മിനുട്ടിൽ ഫകുണ്ടോ മെഡിന നേടിയ ഗോളാണ് അർജന്റീനക്ക്‌ വിജയം നേടികൊടുത്തത്. അർജന്റീനയുടെ ആദ്യവിജയമാണിത്. ആദ്യമത്സരത്തിൽ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ അർജന്റീന പരാജയം രുചിച്ചിരുന്നു.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ ഐവറി കോസ്റ്റ് സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.മത്സരത്തിന്റെ 13-ആം മിനുട്ടിൽ തന്നെ ബ്രസീൽ താരം ഡഗ്ലസ് ലൂയിസ് റെഡ് കാർഡ് കണ്ട് പുറത്ത് പോയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.പിന്നീട് 79-ആം മിനുട്ടിൽ ഐവറി കോസ്റ്റ് താരം കൗസി റെഡ് കാർഡ് കണ്ടു പുറത്തായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം ആദ്യമത്സരത്തിൽ ബ്രസീൽ ജർമ്മനിയേ തകർത്തു വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!