ഒളിമ്പിക്സിൽ കളിക്കണം,എൻസോയും എമിയും പണി തുടങ്ങി!
ഈ വർഷത്തെ ഒളിമ്പിക്സ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വച്ചുകൊണ്ടാണ് അരങ്ങേറുന്നത്. ഒളിമ്പിക് ഫുട്ബോളിന് യോഗ്യത കരസ്ഥമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ നിലവിലെ ഗോൾഡ് മെഡൽ ജേതാക്കളായ ബ്രസീൽ യോഗ്യത ലഭിക്കാതെ പുറത്താവുകയും ചെയ്തിരുന്നു. ലയണൽ മെസ്സിയെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ അർജന്റീനക്ക് താല്പര്യമുണ്ടെങ്കിലും ഇന്റർമയാമി അതിന് അനുമതി നൽകാനുള്ള സാധ്യത കുറവാണ്.
Emiliano Martínez negotiating with Aston Villa to go to Olympics with Argentina. https://t.co/HWpOgLE2hC pic.twitter.com/yjAp13VHyN
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) April 2, 2024
എന്നാൽ മറ്റു അർജന്റീന താരങ്ങൾ ഇപ്പോൾ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ചെൽസി സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ്, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് എന്നീ രണ്ട് താരങ്ങളും ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഇരുവരും തങ്ങളുടെ ക്ലബ്ബിനെ സമീപിച്ചുകൊണ്ട് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്.
Enzo Fernández negotiating with Chelsea to go to the Olympics with Argentina. https://t.co/lDhUhBxCMr pic.twitter.com/JmOoenuJ7B
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) April 2, 2024
പക്ഷേ ക്ലബ്ബുകൾ തീരുമാനം ഒന്നും എടുത്തിട്ടില്ല.ഇവിടത്തെ പ്രധാനപ്പെട്ട പ്രശ്നം എന്തെന്നാൽ ഈ രണ്ട് താരങ്ങൾക്കും കോപ്പ അമേരിക്കയും കളിക്കേണ്ടതുണ്ട്. രണ്ട് ടൂർണമെന്റിലും ഒരുമിച്ച് വിടാൻ പല ക്ലബ്ബുകളും തയ്യാറല്ല.എന്നിരുന്നാലും പരമാവധി ശ്രമങ്ങൾ നടത്തുക എന്നതാണ് എൻസോയും എമിയും ഇപ്പോൾ ചെയ്യുന്നത്.വരുന്ന ഒളിമ്പിക്സിലെ ഗോൾഡ് മെഡൽ തന്നെയാണ് അർജന്റീന ലക്ഷ്യം വെക്കുന്നത്.