ഒരു ക്രിസ്മസ് സമ്മാനമായി മെസ്സി ഖത്തർ വേൾഡ് കപ്പ് നേടാൻ ആഗ്രഹിക്കുന്നു : ജർമ്മൻ ഇതിഹാസം!
വരുന്ന ഖത്തർ കപ്പിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ടീമുകളും ഏറ്റവും മികച്ച നിലയിൽ ഖത്തറിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്. അർജന്റീന,ബ്രസീൽ,ഫ്രാൻസ് എന്നിവരൊക്കെയാണ് ഈ വേൾഡ് കപ്പിലെ പ്രധാന കിരീട ഫേവറേറ്റുകൾ. ലയണൽ മെസ്സിയുടെ അർജന്റീനക്ക് പലരും വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്.
ആ കൂട്ടത്തിലേക്ക് മുൻ ബയേൺ പരിശീലകനും ജർമ്മൻ ഇതിഹാസവുമായ യുർഗൻ ക്ലിൻസ്മാനും വന്ന് ചേർന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഒരു ക്രിസ്മസ് സമ്മാനമായി കൊണ്ട് ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പ് നേടുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മാത്രമല്ല ഇത്തവണ എല്ലാ യൂറോപ്യൻ ടീമുകളെക്കാളും മുകളിലാണ് അർജന്റീനയും ബ്രസീലും ഉള്ളതെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുമുണ്ട്.ക്ലിൻസ്മാന്റെ വാക്കുകളെ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 24, 2022
” ഈ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളെ വിലയിരുത്തുമ്പോൾ യോഗ്യത മത്സരങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ അർജന്റീനയും ബ്രസീലുമാണ് യൂറോപ്യൻ ടീമുകളെക്കാൾ മുകളിൽ നിൽക്കുന്നത്.1990ന് ശേഷം അർജന്റീന കുറച്ച് കിരീടങ്ങൾ നേടേണ്ടതായിരുന്നു.ഒരുപക്ഷേ ഈ വർഷം അത് സംഭവിച്ചേക്കാം.അങ്ങനെ സംഭവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ കാര്യത്തിൽ. ഒരു ക്രിസ്മസ് സമ്മാനമായി അദ്ദേഹം ഈ വേൾഡ് കപ്പ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് ക്ലിൻസ്മാൻ പറഞ്ഞിട്ടുള്ളത്.
അർജന്റീനയെ സംബന്ധിച്ചിടത്തോളം വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം അത്ര ബുദ്ധിമുട്ടാവില്ല.പോളണ്ട്,മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.