ഒരു കൂട്ടം സുഹൃത്തുക്കളുടെ ടീം,മെസ്സിയിപ്പോൾ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ : പപ്പു ഗോമസ് പറയുന്നു!
വരുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുടെ ദേശീയ ടീമുള്ളത്. ആദ്യ മത്സരത്തിൽ ഹോണ്ടുറാസിനെയാണ് അർജന്റീന നേരിടുക.വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അമേരിക്കയിൽ വെച്ചാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ സെവിയ്യയുടെ സൂപ്പർതാരമായ പപ്പു ഗോമസിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം അർജന്റീനയെക്കുറിച്ചും മെസ്സിയെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.ഒരു കൂട്ടം സുഹൃത്തുക്കളുടെ ക്ലബാണ് അർജന്റീന എന്നാണ് പപ്പു ഗോമസ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സി ഇപ്പോൾ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പപ്പു ഗോമസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 22, 2022
” ശരിക്കും ഇതൊരു ഒരു കൂട്ടം സുഹൃത്തുക്കളുടെ ടീമാണ്. എന്തൊക്കെ സംഭവിച്ചാലും ഇത് അങ്ങനെ തന്നെയായിരിക്കും. ഇതൊരു വ്യത്യസ്തമായ വർഷമാണ്. എന്തെന്നാൽ നിങ്ങൾ ക്ലബ്ബിനൊപ്പം തുടരുന്ന സമയത്തും നിങ്ങളുടെ തല മുഴുവനും കുറിച്ചുള്ള ചിന്തകളായിരിക്കും. സ്വയം നോക്കുന്നതിന്റെ അർത്ഥം നിങ്ങൾ റിസ്ക് എടുക്കുന്നില്ല എന്നല്ല. മറിച്ച് ആരെങ്കിലും വേദനയിലാണെങ്കിൽ നിങ്ങൾ കൂടി അതിൽ നിന്നും മുക്തരാകേണ്ടതുണ്ട്.മെസ്സിയിപ്പോൾ തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലാണ് ഉള്ളത്. അദ്ദേഹം ഇപ്പോൾ കൂടുതൽ പക്വതയുള്ള വലിയ താരമായി മാറിയിട്ടുണ്ട്.മറ്റൊരു റോളിലാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ” ഇതാണ് പപ്പു ഗോമസ് പറഞ്ഞിട്ടുള്ളത്.
2018-ലെ വേൾഡ് കപ്പിൽ പങ്കെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് ഒരുപക്ഷേ താരത്തിന്റെ ആദ്യത്തെയും അവസാനത്തെയും വേൾഡ് കപ്പായിരിക്കും.