ഒരു ഐഡോളായി കൊണ്ടാണ് മെസ്സി ഫുട്ബോൾ ഫിനിഷ് ചെയ്തത്:എമി മാർട്ടിനസ്
സൂപ്പർ താരം ലയണൽ മെസ്സിക്ക് അർജന്റീന ദേശീയ ടീമിനോടൊപ്പം ഇപ്പോൾ സുവർണ്ണ കാലഘട്ടമാണ്. 2021ൽ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടിയാണ് എല്ലാവിധ ശാപങ്ങൾക്കും അറുതി വന്നത്.പിന്നീട് മെസ്സി അർജന്റീനയോടൊപ്പം കിരീടങ്ങൾ വാരിക്കൂട്ടി. വേൾഡ് കപ്പും ഫൈനലിസിമയും സ്വന്തമാക്കിയതിന് പുറമേ കോപ്പ അമേരിക്ക കിരീടം നിലനിർത്തുകയും ചെയ്തു.ഇന്ന് ഫുട്ബോൾ ലോകത്ത് മെസ്സിക്ക് ഇനി മറ്റൊന്നും തന്നെ തെളിയിക്കാനില്ല.
താരത്തെക്കുറിച്ച് ചില കാര്യങ്ങൾ അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുണ്ട്. ഒരു താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഐഡോളായി കൊണ്ടാണ് മെസ്സി ഫുട്ബോൾ ഫിനിഷ് ചെയ്തത് എന്നാണ് എമി പറഞ്ഞിട്ടുള്ളത്.തന്റെ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അർജന്റീന ഗോൾകീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഒരു അർജന്റീനക്കാരൻ എങ്ങനെയാണ് എന്നുള്ളതിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഫാമിലി ഓറിയന്റഡ് ആണ് അദ്ദേഹം.തന്റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടി അദ്ദേഹം എല്ലാം സമർപ്പിക്കും.ഫുട്ബോളിനെ മെസ്സി ഇഷ്ടപ്പെടുന്നു.കളിക്കളത്തിൽ തന്റെ പരമാവധി നൽകുന്നു. മെസ്സി ഒരു റോൾ മോഡൽ ആണ്.ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി അദ്ദേഹമാണ്. തന്റെ കുടുംബത്തെയും കുട്ടികളെയും അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുകയും പരിപാലിക്കുകയും ചെയ്യുന്നു.തീർച്ചയായും അത് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്. ഫുട്ബോളിന്റെ ചരിത്രത്തിൽ ഫുട്ബോൾ പൂർത്തിയാക്കിയ ഏക താരം ലയണൽ മെസ്സിയാണ്. ഒരു ഐഡോൾ എന്ന നിലയിലാണ് മെസ്സി തന്റെ കരിയർ പൂർത്തിയാക്കിയിട്ടുള്ളത്.ഒരു താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ എല്ലാവർക്കും മാതൃകയാക്കാം ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി നിലവിൽ പരിക്കിന്റെ പിടിയിലാണ്.ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടില്ല.വരുന്ന അർജന്റീനക്ക് വേണ്ടിയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മെസ്സിക്ക് കളിക്കാൻ കഴിയില്ല.അദ്ദേഹം കളത്തിലേക്ക് തിരിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.