ഒട്ടും സംശയം വേണ്ട, ഇതാണ് മെസ്സിയുടെ ഏറ്റവും മികച്ച വേൾഡ് കപ്പ്!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം കണ്ടെത്തിയിട്ടുള്ളത്. രണ്ടു ഗോളുകളുടെ ലീഡ് അർജന്റീനക്ക് നഷ്ടപ്പെട്ടുവെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന കാര്യങ്ങൾ തിരിച്ചുപിടിക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി തന്നെയാണ് മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.തകർപ്പൻ പ്രകടനമാണ് മെസ്സി നടത്തിയത്. ഒരു സുന്ദരമായ അസിസ്റ്റിന് പുറമേ ഒരു പെനാൽറ്റി ഗോളും മെസ്സി നേടിയിരുന്നു. മാത്രമല്ല പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴവുകളൊന്നും കൂടാതെ മെസ്സി ലക്ഷ്യം കാണുകയും ചെയ്തിരുന്നു.
തകർപ്പൻ പ്രകടനമാണ് ഈ വേൾഡ് കപ്പിൽ ഉടനീളം മെസ്സി നടത്തിക്കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച വേൾഡ് കപ്പ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. കാരണം നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു.ആകെ 6 ഗോൾ പങ്കാളിത്തങ്ങൾ.
🏆 This is now Leo Messi's best World Cup campaign in terms of goals and assists! 👴✨
— MessivsRonaldo.app (@mvsrapp) December 9, 2022
2006 ⚽️🅰️
2010 🅰️
2014 ⚽️⚽️⚽️⚽️🅰️
2018 ⚽️🅰️🅰️
2022 ⚽️⚽️⚽️⚽️🅰️🅰️ pic.twitter.com/hYTCM9J78c
ഇതിനു മുൻപ് ഇതുവരെ ഒരു വേൾഡ് കപ്പിൽ 6 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. 2014 വേൾഡ് കപ്പിലായിരുന്നു മെസ്സി മുമ്പ് മികച്ച പ്രകടനം നടത്തിയിരുന്നത്. നാല് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി അന്ന് നേടിയിരുന്നത്.
ഇതോടെ വേൾഡ് കപ്പിൽ 10 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ ഒപ്പമാണ് മെസ്സിയുള്ളത്. ഏതായാലും വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ മെസ്സിക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.