ഏറ്റവും കൂടുതൽ ഡ്രിബ്ലിങ് നടത്തിയ ടീമുകളും ലീഗുകളും ഇങ്ങനെ !
ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ഡ്രിബ്ലിങ് നടത്തിയ ടീമുകളെയും ലീഗുകളെയും പുറത്ത് വിട്ട് സിഐഇഎസ്. ഇന്നലെയാണ് ഇവർ ഡ്രിബ്ലിങ് ശ്രമങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടത്. ഇതുപ്രകാരം ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഡ്രിബിളിംഗുകൾ നടത്തുന്നത് പിഎസ്ജിയാണ്. ഓരോ മൂന്ന് മിനുട്ട് 58 സെക്കന്റുകളിലും പിഎസ്ജി ശരാശരി ഒരു ഡ്രിബ്ൾ ചെയ്യുന്നുണ്ട്. പിഎസ്ജിയെക്കാൾ കൂടുതൽ ഡ്രിബ്ൾ ചെയ്യുന്ന മറ്റൊരു ടീം ടോപ് ഫൈവ് ലീഗുകളിൽ ഇല്ല. അതേസമയം പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഫുൾഹാം ആണ്. 4.07 മിനുട്ടിനുള്ളിൽ ഒരു ഡ്രിബ്ൾ വീതം ഫുൾഹാം ചെയ്യുന്നുണ്ട്. അതേസമയം ലാലിഗയിൽ ഏറ്റവും കൂടുതൽ ഡ്രിബ്ൾ ചെയ്യുന്നത് ബാഴ്‌സയാണ്. 4.08 മിനുട്ടിനുള്ളിൽ ഓരോ ഡ്രിബ്ൾ വീതം ബാഴ്‌സ ചെയ്യുന്നുണ്ട്. ബുണ്ടസ്ലിഗയിൽ സ്റ്റുട്ട്ഗർട്ട് ആണ് ഒന്നാമത്. 4.28 മിനുട്ടിനുള്ളിൽ ഓരോ ഡ്രിബ്ൾ വീതം ഇവർ ചെയ്യുന്നു. സിരി എയിൽ കാഗ്ലിയാരിയാണ് ഒന്നാമത്. 4.52 മിനുട്ടിനുള്ളിൽ ഓരോ ഡ്രിബ്ൾ വീതം ഇവർ ചെയ്യുന്നു.
CIES figures reveal the sides with the highest and lowest dribble attempts https://t.co/txF2lNq3bF
— MailOnline Sport (@MailSport) January 11, 2021
അതേസമയം ഏറ്റവും കൂടുതൽ ഡ്രിബ്ലിങ് നടക്കുന്ന ലീഗ് ഫ്രഞ്ച് ലീഗ് തന്നെയാണ്. 2.33 മിനുട്ടിനുള്ളിൽ ഓരോ ഡ്രിബ്ൾ ശ്രമങ്ങൾ ഫ്രഞ്ച് ലീഗിൽ ചെയ്യപ്പെടുന്നുണ്ട്. ലാലിഗയിൽ 2.59 മിനുട്ടിനുള്ളിൽ ആണ് ഒരു ഡ്രിബ്ൾ ശ്രമം നടക്കുന്നത്. പ്രീമിയർ ലീഗിൽ 2.52 മിനുട്ടിനുള്ളിൽ ഓരോ ഡ്രിബ്ൾ ശ്രമം വീതം നടക്കുന്നു. ബുണ്ടസ്ലിഗയിൽ 2.56 മിനുട്ടുകൾക്കുള്ളിലാണ് ഓരോ ഡ്രിബ്ൾ ശ്രമം നടക്കുന്നത്. സിരി എയിലാവട്ടെ 2.50 മിനുട്ടുകൾക്കുള്ളിൽ ഓരോ ഡ്രിബ്ൾ ശ്രമം നടക്കുന്നുണ്ട്.
Minutes per dribble attempted and success rate in the big-5⃣: from a dribble every 2'33" in the @Ligue1UberEats 🇫🇷 (with lowest success rate) to 2'59" in @LaLiga 🇪🇸 (with highest one); data per club in last @CIES_Football Weekly Post ➡️ https://t.co/1Ze4ke9Gvq pic.twitter.com/ctnyfodsUu
— CIES Football Obs (@CIES_Football) January 11, 2021