ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് അർജന്റീനയുടെ മത്സരത്തിന്: സ്ഥിരീകരിച്ച് വേൾഡ് കപ്പ് CEO!
വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി നൂറിൽ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വേൾഡ് കപ്പിന്റെ ടിക്കറ്റ് വില്പനകൾ ഭൂരിഭാഗവും ഇപ്പോൾ ഫിഫ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് വിവരങ്ങൾ നേരത്തെ തന്നെ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോഴിതാ അർജന്റീനയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഖത്തർ വേൾഡ് കപ്പിന്റെ CEO ആയ നാസർ അൽ ഖാതെർ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് അർജന്റീനയുടെ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് എന്നാണ് ഇദ്ദേഹം സ്ഥിരീകരിച്ചിട്ടുള്ളത്.വേൾഡ് കപ്പ് CEO യുടെ വാക്കുകളെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🚨 CEO of the Qatar World Cup, Nasser Al-Khater told the Qatar News Agency that the best selling tickets for the 2022 World Cup are the Argentina vs. Mexico game and Argentina vs. Saudi Arabia. Both games sold out. 🇸🇦🇲🇽🇦🇷 pic.twitter.com/nHNm078lpm
— Roy Nemer (@RoyNemer) August 25, 2022
” ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ്.രണ്ടാം സ്ഥാനത്ത് വരുന്നത് അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ്. ഈ രണ്ട് മത്സരങ്ങളുടെയും ടിക്കറ്റുകൾ ഇപ്പോൾ പൂർണ്ണമായും വിറ്റഴിഞ്ഞിട്ടുണ്ട് ” ഇതാണ് നാസർ അൽ ഖാതെർ പറഞ്ഞിട്ടുള്ളത്.
ناصر الخاطر (الرئيس التنفيذي لمونديال قطر) :
— بلاد الفضة (@ARG4ARB) August 25, 2022
"تذاكر مباراة الأرجنتين والمكسيك كانت الأعلى من حيث البيع في البطولة، تليها مباراة السعودية والأرجنتين في المرتبة الثانية، وقد نفدت تذاكر المباراتين". 🚨🚨 pic.twitter.com/pSI0N2e6JX
ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. മാത്രമല്ല സൂപ്പർതാരം ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പായും ഇതിനെ പലരും വിലയിരുത്തുന്നുണ്ട്. ഏതായാലും മെസ്സിയുടെയും അർജന്റീനയുടെയും പ്രകടനത്തെ ഉറ്റു നോക്കുന്ന ഒരുപാട് ആരാധകർ ഫുട്ബോൾ ലോകത്തെമ്പാടുമുണ്ട്.