ഏറ്റവും കൂടുതൽ ഗോളുകൾ,അതിവേഗം ബഹുദൂരം കുതിച്ച് ലയണൽ മെസ്സി!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഖത്തർ വേൾഡ് കപ്പിൽ അത്യുജ്ജ്വല പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുക്കുന്നത്. നാല് ഗോളുകൾ ഇതിനോടകം തന്നെ ഈ വേൾഡ് കപ്പിൽ മെസ്സി നേടി കഴിഞ്ഞു.രണ്ട് അസിസ്റ്റുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. അങ്ങനെ ആകെ 6 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി വഹിച്ചിട്ടുള്ളത്.
ലയണൽ മെസ്സി 35ആം വയസ്സിലും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. ഈയൊരു വർഷത്തെ ഇന്റർനാഷണൽ ഗോളുകൾ പരിഗണിച്ചാൽ അത് മനസ്സിലാവും. കാരണം 2022 എന്ന കലണ്ടർ വർഷത്തിൽ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മെസ്സിയാണ്.15 ഗോളുകളാണ് അദ്ദേഹം ഈ വർഷം നേടിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള റിച്ചാർലീസണും വിൻസന്റ് അബൂബക്കറുമൊക്കെ ഗോളിന്റെ കാര്യത്തിൽ ഒരല്പം പിറകിൽ തന്നെയാണ്. 10 ഗോളുകളാണ് ഈ രണ്ടു താരങ്ങളും നേടിയിട്ടുള്ളത്. ഇവരുടെ പിറകിൽ വരുന്നത് എർലിംഗ് ഹാലന്റാണ്. 9 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.കിലിയൻ എംബപ്പേ 9 ഗോളുകൾ ഈ വർഷം ഫ്രാൻസിന് വേണ്ടി നേടിയപ്പോൾ നെയ്മർ ജൂനിയർ ഏഴ് ഗോളുകളാണ് ബ്രസീലിന് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്. ഏതായാലും തങ്ങളുടെ ഏറ്റവും മികച്ച സമയത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന യുവ താരങ്ങളെയൊക്കെ അത്ഭുതപ്പെടുത്തി കൊണ്ടാണ് 35 കാരനായ മെസ്സി ഇപ്പോൾ കുതിക്കുന്നത്.
🌎⚽️ Most International Goals in 2022
— MessivsRonaldo.app (@mvsrapp) December 10, 2022
1⃣5⃣ 🇦🇷 Lionel Messi 📈
1⃣0⃣ 🇧🇷 Richarlison
1⃣0⃣ 🇨🇲 Vincent Aboubakar
9⃣ 🇳🇴 Erling Haaland
9⃣ 🇫🇷 Kylian Mbappe
8⃣ 🇷🇸 Aleksandar Mitrovic
8⃣ 🇸🇳 Sadio Mane
7⃣ 🇵🇹 Bruno Fernandes
7⃣ 🇧🇷 Neymar
7⃣ 🇪🇸 Alvaro Morata pic.twitter.com/lELqTG3yZI
ആദ്യ സ്ഥാനങ്ങളിൽ ഉള്ള താരങ്ങളുടെ പട്ടിക താഴെ നൽകുന്നു..
15- Lionel Messi
10- Richarlison
10- Vincent Aboubakar
9-Erling Haaland
9-Kylian Mbappe
8- Aleksandar Mitrovic
8-Sadio Mane
7-Bruno Fernandes
7-Neymar
7-Alvaro Morata