എൻസോ ഫെർണാണ്ടസ് എങ്ങോട്ട്? കടുത്ത പോരാട്ടവുമായി പ്രീമിയർ ലീഗ് വമ്പന്മാർ!
ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരമാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ്. വേൾഡ് കപ്പിലെ മികച്ച പ്രകടനത്തിന്റെ ഫലമായി കൊണ്ട് അദ്ദേഹത്തിന്റെ മൂല്യം കുതിച്ചുയർന്നിരുന്നു. നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് എൻസോ കളിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ട്രാൻസ്ഫറിൽ ബെൻഫിക്കയിൽ എത്തിയ താരം ഉടൻ തന്നെ ബെൻഫിക്കയുടെ നിർണായ താരമായി മാറുകയായിരുന്നു. കൂടാതെ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.ഒരു ഗോളും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതോടുകൂടിയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എൻസോക്ക് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചത്.
#mufc are overtaking Liverpool in the race for Enzo Fernández. Talks are already underway between all involved. Manchester United are even willing to pay the clause of €120M and avoid any competition [@brunoandrd] pic.twitter.com/FppNvygTMG
— United Zone (@ManUnitedZone_) December 23, 2022
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലാണ് ഈ അർജന്റീന താരത്തിന് വേണ്ടി ഇപ്പോൾ ട്രാൻസ്ഫർ ജാലകത്തിൽ പോരടിക്കുന്നത്.എൻസോക്ക് വേണ്ടി നൂറു മില്യൺ യൂറോ ലിവർപൂൾ വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ബെൻഫിക്ക അത് നിരസിക്കുകയായിരുന്നു. 120 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.അത് നൽകാൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായി കഴിഞ്ഞിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.
ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അദ്ദേഹം ക്ലബ്ബ് മാറുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. പക്ഷേ അധികം വൈകാതെ തന്നെ ഒരു വമ്പൻ ക്ലബ്ബിൽ എൻസോയെ കാണാൻ കഴിയും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നതും എൻസോയായിരുന്നു.എൻസോയെ കൂടാതെ ഹൂലിയൻ ആൽവരസ്,മാക്ക് ആല്ലിസ്റ്റർ എന്നിവരുടെയൊക്കെ മൂല്യം ഈ വേൾഡ് കപ്പിന് ശേഷം വർദ്ധിച്ചിട്ടുണ്ട്.