എല്ലാവരോടും മാപ്പ് പറഞ്ഞു,എൻസോ റേസിസ്റ്റല്ലെന്ന് ഫൊഫാന

കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിനുശേഷം അർജന്റീന നടത്തിയ സെലിബ്രേഷൻ വലിയ വിവാദങ്ങളിലാണ് കലാശിച്ചത്.എൻസോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു.ഇത് വലിയ വിവാദമായി മാറി.തുടർന്ന് എൻസോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നിരുന്നാലും വിവാദങ്ങൾ കെട്ടടങ്ങിയിരുന്നില്ല.ചെൽസി താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് എൻസോ ചെൽസി ക്യാമ്പിൽ ജോയിൻ ചെയ്തത്. അവിടെയുള്ള ഓരോ താരങ്ങളോടും അദ്ദേഹം വ്യക്തിപരമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ വെസ്‌ലി ഫൊഫാന എൻസോയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.എൻസോ ഒരു റേസിസ്റ്റല്ല എന്നാണ് ഫൊഫാന പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എൻസോ തിരിച്ചെത്തിയതിൽ ഞാൻ ഹാപ്പിയാണ്.ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു.എന്തുകൊണ്ട് ആ വീഡിയോ എനിക്കിഷ്ടപ്പെട്ടില്ല എന്നത് ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹവും അതേക്കുറിച്ച് എന്നോട് സംസാരിച്ചു.എന്നോട് അദ്ദേഹം മാപ്പ് പറഞ്ഞു.ഫ്രഞ്ച് താരങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് എൻസോ പറഞ്ഞിട്ടുണ്ട്. അത് പാടുന്ന സമയത്ത് അതിന്റെ അർത്ഥം പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല.ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു.കാരണം എനിക്ക് അദ്ദേഹത്തെ അറിയാം.എൻസോ റേസിസ്റ്റല്ല.അവരുടെ പ്രവർത്തി മോശമായിരുന്നു.എൻസോ മാത്രമല്ല അതിൽ ഉണ്ടായിരുന്നത്.അർജന്റൈൻ ടീം ഒന്നടങ്കം അതിന്റെ ഭാഗമായിട്ടുണ്ട്.എൻസോ അതിന്റെ ഭാഗമാവുകയായിരുന്നു.ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്.പരസ്പരം ഞങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.അദ്ദേഹം സോറി പറയുകയും ചെയ്തു. അദ്ദേഹം അർജന്റീനയുടെ ഒരു വലിയ താരമാണ്.ഈ സംഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അർജന്റീനയിൽ വ്യത്യസ്തമായ ഒരു കൾച്ചറാണ് ഉള്ളത് “ഇതാണ് ഫൊഫാന പറഞ്ഞിട്ടുള്ളത്.

ടീം മീറ്റിങ്ങിലാണ് എൻസോ എല്ലാവരോടും മാപ്പ് പറഞ്ഞിട്ടുള്ളത്.കൂടാതെ ആന്റി ഡിസ്ക്രിമിനേഷൻ ചാരിറ്റിക്ക് വേണ്ടി ഡൊണേഷൻ നൽകാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. നിലവിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *