എല്ലാവരുടെയും സമ്മർദ്ദം വഹിക്കുന്നത് മെസ്സിയാണ് : അർജന്റീനയുടെ ഫിസിക്കൽ ട്രെയിനർ.

അർജന്റീനക്ക് വേണ്ടിയും തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയും സമീപകാലത്ത് മികച്ച പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്. അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ കരസ്ഥമാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ ലയണൽ മെസ്സി 12 ഗോളുകളും 13 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് അർജന്റീന ദേശീയ ടീമിന്റെ ഫിസിക്കൽ ട്രെയിനറായ ലൂയിസ് മാർട്ടിൻ ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ടീമിനകത്ത് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ട ചുമതല തനിക്കാണെന്ന് മെസ്സിക്ക് അറിയാമെന്നും എല്ലാവരുടെയും സമ്മർദ്ദം വഹിക്കുന്നത് ലയണൽ മെസ്സിയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലൂയിസ് മാർട്ടിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

‘ എന്താണ് അദ്ദേഹം ടീമിൽ നൽകേണ്ടത് എന്നുള്ളത് മെസ്സിക്കറിയാം. ടീമിനകത്ത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ചുമതല തനിക്കാണ് എന്നുള്ള കാര്യവും മെസ്സിക്ക് തന്നെ അറിയാം. ലയണൽ മെസ്സിയും സഹതാരമായ ഡി മരിയയും കോമ്പറ്റിറ്റീവ് അനിമൽസാണ്.അവർ ആഗ്രഹിക്കുന്നത് ഒരു പ്രതികാരമല്ല.മറിച്ച് അവർ രണ്ടുപേരും ടീമിലെ സമ്മർദ്ദം ചുമക്കുന്നു.ആരാധകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷം ഉണ്ടാക്കാൻ വേണ്ടിയാണ് അവർ ഈ സമ്മർദ്ദം ചുമക്കുന്നത് ” ലൂയിസ് മാർട്ടിൻ പറഞ്ഞു.

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ദേശീയ ടീമിനെ വലിയ പ്രതീക്ഷകളുണ്ട്. അവരുടെ പ്രതീക്ഷകൾ ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്നത് നിലവിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന നായകൻ ലയണൽ മെസ്സി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *