എമി മാർട്ടിനെസിനെ അർജന്റീനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി പരേഡസ്,വൈറലായി മെസ്സിയുടെ ചിരി!

സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് അർജന്റീനയുടെ ദേശീയ ടീം പുറത്തെടുത്തിട്ടുള്ളത്.ടീമിലെ എല്ലാ താരങ്ങളും മികച്ച രൂപത്തിൽ കളിക്കുന്നു എന്നുള്ളതാണ് അർജന്റീനയുടെ ഈ കുതിപ്പിന്റെ രഹസ്യം. കളത്തിനകത്ത് വലിയ രൂപത്തിലുള്ള ഒത്തിണക്കം എല്ലാ താരങ്ങളും കാഴ്ചവെക്കാറുണ്ട്.

കളത്തിന് പുറത്തും അങ്ങനെ തന്നെയാണ്. വലിയ രൂപത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് അർജന്റൈൻ ടീമിലെ എല്ലാ താരങ്ങളും തമ്മിലുള്ളത്. ഈ കഴിഞ്ഞ വെക്കേഷൻ പോലും എല്ലാവരും ഒരുമിച്ചായിരുന്നു ചിലവഴിച്ചിരുന്നത്.

എന്തായാലും കഴിഞ്ഞദിവസം അർജന്റൈൻ ടീം അംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഒരു രസകരമായ സംഭവം നടന്നിട്ടുണ്ട്. അതായത് സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് ESPN ന് ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിലാണ് പരേഡസിനോട് അർജന്റൈൻ വാട്സ്ആപ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു താരത്തെ റിമൂവ് ചെയ്യാൻ ആവശ്യപ്പെട്ടത്. എന്തിനാണ് റിമൂവ് ചെയ്തത് എന്നറിയാതെ ഏറ്റവും കൂടുതൽ ദേഷ്യപ്പെടാൻ സാധ്യതയുള്ള ഒരു താരത്തെ തിരഞ്ഞെടുക്കണമെന്നാണ് പരേഡസിനോട് ആവശ്യപ്പെട്ടത്. തുടർന്ന് ലിയാൻഡ്രോ പരേഡസ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയായിരുന്നു.

തമാശ രൂപേണ ചെയ്ത ഈയൊരു കാര്യം അർജന്റൈൻ താരങ്ങൾക്കിടയിൽ വലിയ ചിരി പടർത്തിയിട്ടുണ്ട്.എമിലിയാനോ മാർട്ടിനസ് തന്നെ ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.എന്താണ് സംഭവിച്ചത് എന്നുള്ള ഒരു താരത്തിന്റെ ചോദ്യത്തിന് അക്യൂഞ്ഞയും കൊറേയയും ചിരിക്കുന്ന ഇമോജി ഇടുകയായിരുന്നു. അതിനു താഴെ മെസ്സിയും തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത് ചിരിക്കുന്നത് പ്രകടിപ്പിക്കാൻ വേണ്ടി എഴുതുന്ന പദമായ ” ഹഹ ” എന്നത് നിരവധി തവണ രേഖപ്പെടുത്തിയ ഒരു മെസ്സേജാണ് മെസ്സിയുടേത് നമുക്ക് കാണാൻ സാധിക്കുക. ഒരു വലിയ ചിരി തന്നെയാണ് മെസ്സി ടൈപ് ചെയ്തിട്ടുള്ളത്. ഈ സ്ക്രീൻഷോട്ട് എമി മാർട്ടിനസ് പങ്കുവെച്ചതിന് പിന്നാലെ ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മെസ്സി ഇങ്ങനെ ചിരിക്കുകയാണെങ്കിൽ നിങ്ങളും ഇതുപോലെ ചിരിക്കണമെന്ന വാചകമാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *