എന്റെ പിഴവ്,പക്ഷെ ടീമിന്റെ കരുത്ത് വർധിച്ചു : മെസ്സി
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം നേടിക്കൊണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയത്.മാക്ക് ആല്ലിസ്റ്റർ,ജൂലിയൻ ആൽവരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഇതോടുകൂടി അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഓസ്ട്രേലിയയെയാണ് അർജന്റീന ഇനി നേരിടുക.
അതേസമയം ഈ മത്സരത്തിനുശേഷം നായകൻ ലയണൽ മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പെനാൽറ്റി പാഴാക്കിയത് തന്റെ പിഴവാണ് എന്നുള്ള കാര്യം മെസ്സി തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതിനുശേഷം ടീം കൂടുതൽ കരുത്തരായെന്നും മെസ്സി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#Qatar2022 🎙️ Lionel Messi: "Con bronca por haber errado el penal, pero el equipo salió fortalecido tras ese error mío. Sabíamos que, una vez que entrara el primer gol, iba a cambiar el partido". pic.twitter.com/um1pgG7w3A
— Selección Argentina 🇦🇷 (@Argentina) November 30, 2022
” ആ പെനാൽറ്റി പാഴാക്കിയതിൽ എനിക്ക് വളരെയധികം ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ എന്റെ ആ പിഴവിന് ശേഷം ടീം കൂടുതൽ കരുത്തരാവുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.ഒരു ഗോൾ നേടിക്കഴിഞ്ഞാൽ തീർച്ചയായും കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾക്ക് തന്നെ അറിയാമായിരുന്നു ” ഇതാണ് മെസ്സി മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്.
തീർച്ചയായും മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയതെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അർജന്റീന ഗോളും കണ്ടെത്തി. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി കൊണ്ടാണ് അർജന്റീന വിജയം കരസ്ഥമാക്കിയിട്ടുള്ളത്.