എന്താണ് സൂപ്പർ ബാലൺഡി’ഓർ? മെസ്സിക്ക് ലഭിക്കുമോ?

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ള താരമാണ് ലയണൽ മെസ്സി. ഏഴ് തവണയാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. ഇത്തവണയും ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

അതേസമയം സൂപ്പർ ബാലൺഡി’ഓർ ലയണൽ മെസ്സിക്ക് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കും എന്നുള്ള അഭ്യുഹങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. അതിന്റെ യാഥാർത്ഥ്യം നമുക്കൊന്ന് പരിശോധിക്കാം.

ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇതുവരെ അവരുടെ ചരിത്രത്തിൽ ഒരുതവണ മാത്രമാണ് സൂപ്പർ ബാലൺഡി’ഓർ പുരസ്കാരം നൽകിയിട്ടുള്ളത്. ഇതിഹാസമായ ആൽഫ്രഡോ ഡി സ്റ്റെഫാനോയാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.1989 തങ്ങളുടെ മുപ്പതാം വാർഷികത്തിനോട് അനുബന്ധിച്ചു കൊണ്ടാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഈ സൂപ്പർ ബാലൺഡി’ഓർ ഡി സ്റ്റെഫാനോക്ക് നൽകിയിരുന്നത്.രണ്ട് ബാലൺഡി’ഓറുകളും 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള താരമായിരുന്നു ഡി സ്റ്റെഫാനോ.

യൊഹാൻ ക്രൈഫ്,പ്ലാറ്റിനി എന്നിവരെ പിന്തള്ളി കൊണ്ടാണ് ഇദ്ദേഹം സൂപ്പർ ബാലൺഡി’ഓർ സ്വന്തമാക്കിയിരുന്നത്.ആ 30 വർഷത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്ത് കൊണ്ടാണ് സൂപ്പർ ബാലൺഡി’ഓർ പുരസ്കാരം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1989 ന് ശേഷം ഇതുവരെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സൂപ്പർ ബാലൺഡി’ഓർ നൽകിയിട്ടില്ല.മാത്രമല്ല ഇനി എന്ന് നൽകും എന്നുള്ളത് അവർ പ്രഖ്യാപിച്ചിട്ടുമില്ല.2029-ൽ ഈ പുരസ്കാരം നൽകാൻ ഫ്രാൻസ് ഫുട്ബോൾ മാഗസിനെ പദ്ധതിയുണ്ട് എന്നുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ യാതൊരുവിധ ഒഫീഷ്യൽ പ്രസ്താവനയും ഫ്രാൻസ് ഫുട്ബോൾ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ 2029-ൽ ഫ്രാൻസ് ഫുട്ബോൾ ഈ പുരസ്കാരം നൽകും എന്നുള്ളത് കേവലം ഒരു റൂമർ മാത്രമാണ്.

ഇനി അവർ നൽകുകയാണെങ്കിൽ ലയണൽ മെസ്സി അത് അർഹിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.ഏഴ് ബാലൺഡി’ഓറുകൾ നേടിയിട്ടുള്ള ലയണൽ മെസ്സി ഇപ്പോൾ വേൾഡ് കപ്പ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.പക്ഷെ ഫ്രാൻസ് ഫുട്ബോൾ ഈ പുരസ്കാരം നൽകുമോ എന്നുള്ളത് തികച്ചും അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *