എന്താണ് അർജന്റീനയുടെ വിജയമന്ത്രം?ലിസാൻഡ്രോ പറയുന്നു!

അർജന്റീന ദേശീയ ടീം ഒരു വലിയ കുതിപ്പാണ് സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.വേൾഡ് കപ്പ് നേടാൻ അവർക്ക് കഴിഞ്ഞു. രണ്ടുതവണ കോപ്പ അമേരിക്കയും അവർ നേടി. നിലവിലെ ഫൈനലിസിമ ജേതാക്കൾ അർജന്റീനയാണ്. ഒരുപാട് കാലമായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും അർജന്റീന തന്നെയാണ്. ഒരു മികച്ച ടീമിനെ പടുത്തുയർത്താൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.

എന്താണ് അർജന്റീന ദേശീയ ടീമിന്റെ വിജയമന്ത്രം? പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനെസ്സ് ഇതേക്കുറിച്ച് ചില കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അർജന്റീന ടീം ഒരിക്കലും റിലാക്സ് ചെയ്യാറില്ലെന്നും അതിന് പരിശീലകൻ അനുവദിക്കാറില്ല എന്നുമാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്. ഹൃദയം നൽകി കളിക്കുന്ന ഒരു കൂട്ടം താരങ്ങളാണ് ഇവിടെയുള്ളതെന്നും ലിസാൻഡ്രോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരിക്കലും റിലാക്സ് ചെയ്യാത്ത ഒരു ടീമാണ് ഞങ്ങൾ. പരിശീലകനായ സ്‌കലോണി അത് തന്നെയാണ് ഞങ്ങളോട് ആവശ്യപ്പെടാറുള്ളതും.മാത്രമല്ല ഇവിടെ എത്തുന്ന ഓരോ സമയത്തും ഞങ്ങൾ എല്ലാവരും വളരെയധികം കണക്ടഡ് ആയിരിക്കും.ഓരോ ദിവസവും ഓരോ ട്രെയിനിങ് സെഷനും വളരെ ഗൗരവത്തോടുകൂടിയാണ് ഞങ്ങൾ പരിഗണിക്കാറുള്ളത്. ഈ ടീമിന് വേണ്ടി ഹൃദയം നൽകി കളിക്കുന്ന താരങ്ങളാണ് ഇവിടെയുള്ളത്.അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കുന്നത്.ഞങ്ങൾ കോപ്പ അമേരിക്ക നേടി കഴിഞ്ഞു,പക്ഷേ റിലാക്സ് ചെയ്യാൻ ഞങ്ങൾ ഒരുക്കമല്ല.കാരണം വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് വരുന്നത്.ചിലി ഒരു കടുത്ത എതിരാളികൾ തന്നെയാണ് “ഇതാണ് അർജന്റീനയുടെ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.

വരുന്ന വെള്ളിയാഴ്ച പുലർച്ചയാണ് അർജന്റീനയും ചിലിയും തമ്മിൽ ഏറ്റുമുട്ടുക.ലയണൽ മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിലാണ് അർജന്റീന കളിക്കുന്നത്. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒരല്പം ആശങ്ക സൃഷ്ടിക്കുന്നതാണ്.പക്ഷേ ഇവരുടെ അഭാവത്തിലും ഒരു മികച്ച വിജയം നേടാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിൽ തന്നെയാണ് അർജന്റീന ടീം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *