എനിക്ക് വേണ്ടത് കിരീടം, ഫൈനലിലെത്തിയതിനെ കുറിച്ച് മെസ്സി പറയുന്നു!
കൊളംബിയയെ പരാജയപ്പെടുത്തി കൊണ്ട് കോപ്പ അമേരിക്കയുടെ ഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം കൊയ്തത്. മൂന്ന് പെനാൽറ്റികൾ തടഞ്ഞിട്ട ഗോൾകീപ്പർ എമി മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു. ഇനി ഫൈനലിൽ അർജന്റീനയെ കാത്തിരിക്കുന്നത് ബ്രസീലാണ്. 2007-ന് ശേഷം ഇതാദ്യമായാണ് ബ്രസീലും അർജന്റീനയും ഫൈനലിൽ മുഖാമുഖം വരുന്നത്. ഏതായാലും ഫൈനലിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അർജന്റൈൻ നായകൻ ലയണൽ മെസ്സി.തങ്ങൾ വളരെയധികം ആവേശത്തിലും സന്തോഷത്തിലുമാണെന്നും താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കിരീടമാണ് എന്നാണ് മെസ്സി അറിയിച്ചിട്ടുള്ളത്. മത്സരശേഷം അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു മെസ്സി.
#CopaAmericaEnTyCSports Messi: "Ahora estamos más ilusionados que nunca"
— TyC Sports (@TyCSports) July 7, 2021
🇦🇷 La Pulga elogió a Emiliano Martínez por su actuación en la tanda de penales, aclaró unos dichos de Neymar y recordó el camino hacia una nueva final.https://t.co/PvrOMt8U6N
” ഞങ്ങൾ വളരെയധികം ആവേശത്തിലും സന്തോഷത്തിലുമാണ്. വ്യക്തിപരമായി ഞാൻ ഒരു ഫൈനലിന് കൂടി ഒരുങ്ങുകയാണ്.എന്റെ ഏറ്റവും വലിയ ആവിശ്യം എന്നുള്ളത് ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടുക എന്നുള്ളതാണ്.പക്ഷേ കിരീടമുയർത്തുന്നതിനുമപ്പുറം,ഫാമിലിയെ കാണാൻ പോലും സാധിക്കാത്ത ഈ 45 ദിവസങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചിട്ടുണ്ട്.ഇവിടെയുള്ള ചിലർ അച്ഛൻമാരായിട്ടുണ്ട്.അർജന്റീനക്കൊപ്പമായതിനാൽ അവരുടെ കുഞ്ഞിന്റെ ജനനസമയത്ത് കുടുംബത്തോടൊപ്പമുണ്ടാവാൻ അവർക്ക് സാധിച്ചിട്ടില്ല.ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അവർക്ക് നഷ്ടമായിരിക്കുന്നത്.ഈ ത്യാഗങ്ങൾ എല്ലാം തന്നെ ചെയ്യുന്നത് ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്.ഞങ്ങളിപ്പോൾ അതിന്റെ തൊട്ടരികിലുമാണ് ” ഇതാണ് മെസ്സി മത്സരശേഷം പറഞ്ഞത്.