എതിരാളികൾ ആരായാലും വിഷയമില്ല : മെസ്സി പറയുന്നത് കേട്ടോ!
ഇന്നലെ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തിരുന്നത്.ഫലമായി തന്റെ രണ്ടാം അന്താരാഷ്ട്ര കിരീടമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ഏതായാലും മത്സരത്തിനുശേഷം വളരെയധികം സന്തോഷത്തോടെയാണ് മെസ്സി സംസാരിച്ചിട്ടുള്ളത്. എതിരാളികൾ ആരായാലും തങ്ങൾക്ക് വിഷയമില്ലെന്നും അർജന്റീന എപ്പോഴും തങ്ങളുടെ രീതിയിൽ തന്നെയാണ് കളിക്കുക എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
#Messi y el duelo ante los europeos tras ganar la #Finalissima: "No nos importa quien esté adelante"
— TyC Sports (@TyCSports) June 1, 2022
🗣💥 La #SelecciónArgentina goleó a Italia en Wembley, Leo alzó un nuevo título con la Albiceleste y post partido fue categórico. https://t.co/YRkh9QMZoA
” ആദ്യ 20 മിനുട്ട് കടുത്ത പോരാട്ടമായിരുന്നു. അവർ വളരെ മികച്ച രൂപത്തിലായിരുന്നു അപ്പോൾ കളിച്ചത്.ജോർഗീഞ്ഞോയെ നിയന്ത്രിക്കാൻ വളരെയധികം ബുദ്ധിമുട്ടി. അദ്ദേഹം ഒറ്റക്കായിരുന്നു കളിച്ചിരുന്നത്. പക്ഷേ ഞങ്ങൾ ഒരു ഗോൾ നേടിയതോട് കൂടി കാര്യങ്ങൾ മുഴുവനും വ്യത്യസ്തമായി. ഈയൊരു മത്സരം മനോഹരമായാണ് അവസാനിച്ചത്. ഈ ടീമിൽ വളരെയധികം സന്തോഷവുമുണ്ട്. അതിനെക്കാളും മുകളിൽ ഞങ്ങൾ ഏറ്റവും നല്ല രൂപത്തിൽ കളിച്ചു എന്നുള്ളതാണ് സന്തോഷം നൽകുന്ന കാര്യം. പക്ഷേ ഞങ്ങൾ ഇനിയും വളരേണ്ടതുണ്ട്, പുരോഗതി പ്രാപിക്കേതുണ്ട്. കാരണം നമ്മൾ ഏറ്റവും മികച്ച നിലയിലൊന്നുമല്ല. മികച്ച രൂപത്തിൽ കളിക്കാൻ യൂറോപ്യൻ ടീമുകളെ തന്നെ എതിരാളികളായി ലഭിക്കണോ എന്നുള്ള കാര്യം എനിക്കറിയില്ല. പക്ഷേ ആരാണ് ഞങ്ങളുടെ എതിരെ കളിക്കുന്നത് എന്നുള്ളത് ഞങ്ങൾ വിഷയമാക്കാറില്ല. ഞങ്ങളുടേതായ രീതിയിൽ തന്നെയാണ് എല്ലാ മത്സരങ്ങളും ഞങ്ങൾ കളിക്കുന്നത്. പക്ഷേ ഇതൊരു മികച്ച പരീക്ഷണമായിരുന്നു. കാരണം ഇറ്റലി മികച്ച ടീമാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
നിലവിൽ 32 മത്സരങ്ങളിൽ അർജന്റീന പരാജയം അറിഞ്ഞിട്ടില്ല.ടീമിന്റെ ഈ മികച്ച പ്രകടനം മെസ്സിക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.