എട്ട് മാറ്റങ്ങൾ,അർജന്റീനയുടെ ഇന്നത്തെ സാധ്യത ഇലവൻ ഇതാ!
ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കളത്തിലിറങ്ങുന്നുണ്ട്. യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:15-നാണ് ഈയൊരു മത്സരം അരങ്ങേറുക.
കഴിഞ്ഞ മത്സരത്തിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.അതിന്റെ ആത്മവിശ്വാസത്തിലായിരിക്കും സ്‌കലോണിയും സംഘവും ഇന്ന് ഇറങ്ങുക.
അതേ സമയം കഴിഞ്ഞ മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന മൂന്ന് താരങ്ങളെ മാത്രമേ സ്‌കലോണി ഇന്നത്തെ മത്സരത്തിൽ നിലനിർത്തുകയുള്ളൂ.ലയണൽ മെസ്സി,റോഡ്രിഗോ ഡി പോൾ,മൊളീന എന്നിവരായിരിക്കും ആ താരങ്ങൾ. ബാക്കിയുള്ള എല്ലാവരെയും ഇന്ന് പുറത്തിരുത്തും.
¿EL EQUIPO PARA MAÑANA ? 🇦🇷
— TyC Sports (@TyCSports) June 4, 2022
Scaloni separó pecheras para Molina, Pezzela, Martínez, Acuña; De Paul, Mac Allister, Papu Gómez; Messi Joaquín Correa y Julián Álvarez. ¿Será el equipo que saldrá a la cancha mañana ante Estonia? pic.twitter.com/HnXksMnF7H
ഗോൾകീപ്പറായി കൊണ്ട് അർമാനിയായിരിക്കും ഇടം നേടുക.
വിങ് ബാക്കുമാരായി കൊണ്ട് മൊളീനയും അക്കൂഞ്ഞയുമുണ്ടാകും.സെന്റർ ബാക്കുമാരായി കൊണ്ട് ലിസാൻഡ്രോ മാർട്ടിനസ്,ജർമ്മൻ പെസല്ല എന്നിവരായിരിക്കും.
മധ്യനിരയുടെ കാര്യത്തിലേക്ക് വരുമ്പോൾ റോഡ്രിഗോ ഡി പോളിനൊപ്പം പപ്പു ഗോമസും മാക്ക് ആല്ലിസ്റ്ററുമുണ്ടാവും.
മുന്നേറ്റനിരയിൽ ലയണൽ മെസ്സിക്ക് സ്ഥാനമുണ്ട്.മെസ്സിക്കൊപ്പം വോക്കിൻ കൊറേയയും ഹൂലിയൻ ആൽവരസുമായിരിക്കും ഇറങ്ങുക. ഇതാണ് TYC നൽകുന്ന സാധ്യത ഇലവൻ.