എംബപ്പേയെ എങ്ങനെ തടയും? നുനോ മെന്റസ് പറയുന്നു!
യുവേഫ യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒരു കിടിലൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ഫ്രാൻസും പോർച്ചുഗല്ലും തമ്മിലാണ് ഏറ്റുമുട്ടുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോയും എംബപ്പേയും മുഖാമുഖം വരുന്നു എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചവരാണ് നുനോ മെന്റസും കിലിയൻ എംബപ്പേയും. ഫ്രഞ്ച് ക്യാപ്റ്റനായ എംബപ്പേയെ തടയേണ്ട ഉത്തരവാദിത്തങ്ങളിൽ ഒന്ന്നുനോ മെന്റസിനായിരിക്കും. എങ്ങനെയായിരിക്കും എംബപ്പേയെ തടയുക എന്ന ചോദ്യം ഇദ്ദേഹത്തോട് പ്രസ്സ് കോൺഫറൻസിൽ ചോദിക്കപ്പെട്ടിരുന്നു. ഞങ്ങൾ അതിന് റെഡിയായി കഴിഞ്ഞിട്ടുണ്ട് എന്നാണ് നുനോ മെന്റസ് മറുപടി നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എനിക്ക് എംബപ്പേയെ കൂടുതലായിട്ട് അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല. കാരണം അദ്ദേഹം ഭൂരിഭാഗം സമയങ്ങളിലും ലെഫ്റ്റ് സൈഡിലാണ് കളിക്കുക. പക്ഷേ എംബപ്പേയെ തടയാൻ ഞാൻ റെഡിയായിരിക്കും. ഇത്തരം നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ എല്ലാ ദിവസവും തയ്യാറെടുക്കുന്നത്.എംബപ്പേയെ തടയാൻ ഞങ്ങൾ ഒന്നടങ്കം തയ്യാറാണ്.അവർ ടോപ്പ് ലെവൽ താരങ്ങളാണ്. പക്ഷേ ഞങ്ങൾക്കും ഒരു മികച്ച ടീമുണ്ട്. ഫ്രാൻസിന്റെ കരുത്തിനെ ദുർബലപ്പെടുത്താനും ഞങ്ങളുടേതായ രീതിയിൽ കളിക്കാനും വേണ്ടി ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും ” ഇതാണ് നുനോ മെന്റസ് പറഞ്ഞിട്ടുള്ളത്.
യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായ ഫ്രാൻസിന് ഇതുവരെ അതിനനുസരിച്ചുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഓപ്പൺ പ്ലേയിൽ ഒരു ഗോൾ പോലും നേടാതെയാണ് അവർ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ വളരെ ബുദ്ധിമുട്ടി കൊണ്ടാണ് പോർച്ചുഗലും രക്ഷപ്പെട്ടു പോന്നിട്ടുള്ളത്.