എംബപ്പേയുമായുള്ള ബന്ധം എങ്ങനെ? മെസ്സി പറയുന്നു.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന നേടിയിരുന്നു. 2 പിഎസ്ജി സൂപ്പർ താരങ്ങൾ മുഖാമുഖം വന്ന ഒരു മത്സരമായിരുന്നു അത്.എംബപ്പേയും മെസ്സിയും ആ ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഒടുവിൽ എംബപ്പേയെ പരാജയപ്പെടുത്തിക്കൊണ്ട് മെസ്സി വേൾഡ് കപ്പ് കിരീടം ചൂടുകയായിരുന്നു.
പക്ഷേ പിന്നീട് പിഎസ്ജിയിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ടുപോയത്.പിഎസ്ജി ആരാധകർ ലയണൽ മെസ്സിയെ വേട്ടയാടിയിരുന്നു. അതേസമയം എംബപ്പേയെ സംരക്ഷിക്കുകയും ചെയ്തിരുന്നു.പിഎസ്ജിയിലെ അവസാന നാളുകൾ മെസ്സിയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ആരാധകരും ക്ലബ്ബും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു.
ലയണൽ മെസ്സിക്ക് പിഎസ്ജി വിടേണ്ടി വന്നതിലെ ഒരു കാരണം എംബപ്പേയാണ് എന്ന റൂമറുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഇന്റർവ്യൂവിൽ എംബപ്പേയെ കുറിച്ച് ലയണൽ മെസ്സിയോട് ചോദിച്ചിരുന്നു.എംബപ്പേയുമായുള്ള ബന്ധം എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. മെസ്സിയുടെ മറുപടി ഇങ്ങനെയാണ്.
Leo Messi: “My relationship with Mbappe? I was very good with Kylian, we had a very good relationship.” 🇫🇷 pic.twitter.com/BPqK854kmx
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 21, 2023
” എല്ലാവരുമായും ഞാൻ എങ്ങനെയാണോ അതുപോലെതന്നെയാണ് ഞാൻ എംബപ്പേയോടും. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. പക്ഷേ ഫ്രഞ്ച് ആരാധകരുടെ ദേഷ്യം എനിക്ക് മനസ്സിലാകും. കാരണം അവർ വീണ്ടും വേൾഡ് ചാമ്പ്യന്മാർ ആവുന്നതിൽ നിന്നും തടഞ്ഞത് അർജന്റീനയാണ്. ആ ടീമിൽ ഉണ്ടായിരുന്ന വ്യക്തിയാണല്ലോ ഞാൻ ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
അതായത് വേൾഡ് കപ്പിന് ശേഷം പിഎസ്ജി ആരാധകർ എന്തുകൊണ്ടാണ് തന്നെ വേട്ടയാടിയത് എന്നത് ലയണൽ മെസ്സിക്ക് വളരെ വ്യക്തമായി അറിയാം.പിഎസ്ജി വിട്ടശേഷം മെസ്സി മയാമിയിൽ എത്തുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.