ഒളിമ്പിക് ഫുട്ബോളിന് ഇന്ന് തുടക്കം,ബ്രസീലിന്റെ എതിരാളികൾ ജർമ്മനി, അർജന്റീനയും കളത്തിൽ!

2020 ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോളിന് ഇന്ന് തുടക്കമാവും. ഒളിമ്പിക്സ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും ഫുട്ബോൾ മുന്നേ തന്നെ ആരംഭിക്കും എല്ലാ ഗ്രൂപ്പിലും ഇന്ന് മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. വമ്പൻമാരെല്ലാം തന്നെ കളത്തിലിറങ്ങുന്നുമുണ്ട്. ഇന്നത്തെ ഏറ്റവും ആകർഷകമായ മത്സരം ബ്രസീലും ജർമ്മനിയും തമ്മിൽ ഏറ്റുമുട്ടുന്നു എന്നുള്ളതാണ്. കഴിഞ്ഞ തവണത്തെ ഫൈനലിൽ ജർമ്മനിയെ കീഴടക്കി കൊണ്ടായിരുന്നു ബ്രസീൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയിരുന്നത്. അതേസമയം അർജന്റീനയും ഫ്രാൻസും സ്പെയിനുമെല്ലാം ഇന്ന് കളിക്കുന്നുണ്ട്. ഇന്നത്തെ മത്സരങ്ങളും സമയവും താഴെ നൽകുന്നു.

ഈജിപ്ത് Vs സ്പെയിൻ ( ഇന്ത്യൻ സമയം 1:00 PM )

മെക്സിക്കോ Vs ഫ്രാൻസ് ( 1:30 PM )

ന്യൂസിലാന്റ് Vs സൗത്ത് കൊറിയ ( 1:30 PM )

ഐവറി കോസ്റ്റ് Vs സൗദി അറേബ്യ ( 2:00 PM)

അർജന്റീന Vs ഓസ്ട്രേലിയ ( 4:00 PM)

ഹോണ്ടുറാസ് Vs റൊമാനിയ ( 4:30 PM)

ജപ്പാൻ Vs സൗത്ത് ആഫ്രിക്ക ( 4:30 PM)

ബ്രസീൽ Vs ജർമ്മനി ( 5:00 PM )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!