എംബപ്പേയുടെ ഒരു സ്ട്രോങ്ങ് സിഗ്നൽ : പിഎസ്ജി പരിശീലകൻ ഗാൾട്ടിയർ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം കിലിയൻ എംബപ്പേ പുറത്തെടുത്തിരുന്നത്. ഫൈനലിൽ നേടിയ ഹാട്രിക്ക് ഉൾപ്പെടെ എട്ട് ഗോളുകൾ നേടിയ എംബപ്പേ തന്നെയാണ് ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയത്. എന്നാൽ ഫൈനലിലെ പരാജയം എംബപ്പേക്ക് വലിയ നിരാശ സമ്മാനിക്കുകയായിരുന്നു.
അതേസമയം ഫ്രാൻസിൽ എത്തിയ ശേഷം താരം ഒരു ചെറിയ അവധി എടുക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ എംബപ്പേ പിഎസ്ജിയുടെ ട്രെയിനിങ് ക്യാമ്പിൽ ജോയിൻ ചെയ്യുകയായിരുന്നു. താരത്തിന്റെ ഈ പ്രവർത്തി വലിയ കൈയ്യടി നേടിയിട്ടുണ്ട്. മാത്രമല്ല ഇതൊരു സ്ട്രോങ്ങ് സിഗ്നലാണ് എന്നാണ് ഇതിനെക്കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Christophe Galtier has described Kylian Mbappé's (24) early return to PSG training as "a strong signal." (PSGTV)https://t.co/taldpWsq8N
— Get French Football News (@GFFN) December 21, 2022
” എംബപ്പേക്ക് ഇതൊരു മികച്ച വേൾഡ് കപ്പ് ആയിരുന്നു.അദ്ദേഹത്തിന്റെ ഈ മടങ്ങിവരവ് എല്ലാവർക്കും ഉള്ള ഒരു സ്ട്രോങ്ങ് സിഗ്നലാണ്.വേൾഡ് കപ്പിൽ ടോപ്പ് സ്കോർ ആയിട്ടും കിരീടം നേടാൻ കഴിയാത്തതിന്റെ നിരാശയുള്ള താരമാണ് അദ്ദേഹം. എന്നിട്ട് പോലും അദ്ദേഹം വളരെ പെട്ടെന്ന് ക്ലബ്ബിലേക്ക് തിരിച്ചെത്തുകയും എല്ലാവരുമായി ഇടപഴകുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ സാധിച്ചതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ് ” ഇതാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്.
തുടർച്ചയായി രണ്ടാം തവണയും വേൾഡ് കപ്പ് ഫൈനൽ കളിക്കാൻ എംബപ്പേക്ക് സാധിച്ചു എന്നുള്ളത് വലിയ നേട്ടമാണ്.ആകെ വേൾഡ് കപ്പിൽ 12 ഗോളുകൾ പൂർത്തിയാക്കാൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്.