ഉറുഗ്വ പുറത്ത്, സെമിയിൽ കൊളംബിയ-അർജന്റീന പോരാട്ടം!
കരുത്തരായ ഉറുഗ്വ കോപ്പ അമേരിക്കയുടെ സെമി ഫൈനൽ കാണാതെ പുറത്തായി. കൊളംബിയയാണ് ഉറുഗ്വയെ ക്വാർട്ടറിൽ കീഴടക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു കൊണ്ടാണ് കൊളംബിയ സെമിയിലേക്ക് ടിക്കറ്റ് നേടിയത്.മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ പോവുകയായിരുന്നു. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.കൊളംബിയയുടെ നാല് പെനാൽറ്റികളും ലക്ഷ്യം കണ്ടപ്പോൾ ഉറുഗ്വക്ക് രണ്ടെണ്ണം പിഴക്കുകയായിരുന്നു.കൊളംബിയൻ ഗോൾ കീപ്പർ ഒസ്പിന ടീമിന്റെ രക്ഷകനാവുകയായിരുന്നു.
David Ospina comes up with two big saves as Colombia defeats Uruguay in penalties to advance to the Copa America semi-finals🇨🇴 pic.twitter.com/uaLndhbXZM
— CBS Sports Golazo (@CBSSportsGolazo) July 4, 2021
ഇതോടെ കോപ്പയുടെ സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി. കൊളംബിയയുടെ എതിരാളികൾ വമ്പൻമാരായ അർജന്റീനയാണ്. ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീനയുടെ വരവ്. അതേസമയം മറ്റൊരു സെമിയിൽ ബ്രസീൽ പെറുവിനെ നേരിടും. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ അർജന്റീന-ബ്രസീൽ സ്വപ്നഫൈനൽ കോപ്പയിൽ അരങ്ങേറും.