ഈ വർഷം തിളങ്ങിയ അർജന്റൈൻ താരങ്ങൾ ആരൊക്കെ? 5 പേരുടെ ലിസ്റ്റ് ഇതാ!
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വർഷമാണ് കടന്നു പോവുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒരു കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചത് ഈ വർഷമായിരുന്നു. അതിന് പുറമേ ഒരു അപരാജിത കുതിപ്പാണ് അർജന്റീന ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാനും അർജന്റീനക്ക് സാധിച്ചു.
ഏതായാലും ഈ വർഷം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത അഞ്ച് അർജന്റൈൻ താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ സ്പോർട്സ് കീഡ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യത്തിനും ക്ലബ്ബിനുമായി പുറത്തെടുത്ത പ്രകടനത്തിന് അടിസ്ഥാനത്തിലാണ് ഈ റാങ്ക് നൽകപ്പെട്ടിരിക്കുന്നത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
5- ക്രിസ്റ്റൻ റൊമേറോ
ഈ വർഷം മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് റൊമേറോ. പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന് വേണ്ടി ഈ സീസണിൽ 13 മത്സരങ്ങൾ ഈ ഡിഫന്റർ കളിച്ചു.ഈ വർഷമാണ് അർജന്റീനക്കായി അരങ്ങേറ്റം കുറിച്ചത്. കോപ്പ അമേരിക്കയിൽ അർജന്റീന വിജയിച്ച മൂന്ന് മത്സരങ്ങളിൽ റൊമേറോ ഉണ്ടായിരുന്നു.
4-റോഡ്രിഗോ ഡി പോൾ
കോപ്പ ഫൈനലിൽ ഡി മരിയ നേടിയ വിജയഗോളിന് അസിസ്റ്റ് നൽകിയത് ഡി പോളായിരുന്നു.നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 23 മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ ഉഡിനസിന് വേണ്ടി 9 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
3-ലൗറ്ററോ മാർട്ടിനെസ്
മിന്നും ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് വേണ്ടി 19 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും സ്ഥിതി വ്യത്യസ്ഥമല്ല.11 ലീഗ് ഗോളുകൾ ലൗറ്ററോ നേടി.
ഈ വർഷം അർജന്റീനക്ക് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുത്തു.കോപ്പ അമേരിക്കയിൽ മൂന്ന് ഗോളുകൾ നേടി. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ 5 ഗോളുകളും സ്വന്തമാക്കി.
— Murshid Ramankulam (@Mohamme71783726) December 26, 2021
2- എമിലിയാനോ മാർട്ടിനസ്
അർജന്റീനക്ക് ലഭിച്ച വലിയ ഒരു മുതൽക്കൂട്ടാണ് ഗോൾകീപ്പർ എമി മാർട്ടിനെസ്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി 38 ലീഗ് മത്സരങ്ങൾ കളിച്ച താരം 15 ക്ലീൻ ഷീറ്റുകൾ നേടി. അർജന്റീന ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. 15 മത്സരങ്ങളിൽ നിന്ന് 9 ക്ലീൻ ഷീറ്റുകൾ നേടി.
1-ലയണൽ മെസ്സി
മെസ്സി തന്നെയാണ് ഈ വർഷത്തെ ഏറ്റവും മികച്ച അർജന്റൈൻ താരം.30 ഗോളുകളാണ് താരം കഴിഞ്ഞ സീസണിൽ ബാഴ്സക്ക് വേണ്ടി നേടിയത്. ഇപ്പോൾ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന താരം 6 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.കോപ്പ അമേരിക്കയിലെ മികച്ച താരവും ഈ വർഷത്തെ ബാലൺ ഡി’ഓർ ജേതാവും മെസ്സി തന്നെയാണ്.
ഇതാണ് സ്പോർട്സ്കീഡയുടെ റാങ്കിംഗ്. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.