ഇല്ല..വിരമിക്കില്ല: ആരാധകർക്ക് ആവേശം പകർന്ന് മെസ്സിയുടെ വാക്കുകൾ!

ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി കൊണ്ട് ആ കനകകിരീടം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം സ്വന്തമാക്കിയിട്ടുള്ളത്.തന്റെ അവസാന വേൾഡ് കപ്പ് കിരീടനേട്ടത്തോടുകൂടി കളറാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ വേൾഡ് കപ്പ് ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളത് നേരത്തെ മെസ്സി തന്നെ തുറന്നു പറഞ്ഞ ഒരു കാര്യമായിരുന്നു.എന്നാൽ വേൾഡ് കപ്പിന് ശേഷം മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.ഈ കിരീടം നേടിയതിന് പിന്നാലെ ആ കാര്യത്തിൽ മെസ്സി വ്യക്തത വരുത്തിയിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാക്കുകളാണ് മെസ്സി നൽകിയിട്ടുള്ളത്.

” ഇല്ല.. അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും ഞാൻ വിരമിക്കാൻ പോകുന്നില്ല..ഈ അർജന്റീനയുടെ ജേഴ്സിയിൽ ലോക ചാമ്പ്യൻ എന്ന നിലയിൽ എനിക്ക് ഇനിയും കളിക്കണം ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

ഒരു ഇന്റർനാഷണൽ കിരീടം ഇല്ലാത്തതിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടിവന്ന താരമാണ് ലയണൽ മെസ്സി. എന്നാൽ തുടർച്ചയായി രണ്ട് മേജർ കിരീടങ്ങൾ മെസ്സിയും അർജന്റീനയും സ്വന്തമാക്കിയതോടുകൂടി അത് അവസാനിക്കുകയാണ്. ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതെങ്കിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *