ഇറ്റലിക്കെതിരെ ഇതാദ്യം,യൂറോപ്യൻ ടീമുകൾക്കെതിരെ മെസ്സിയുടെ പ്രകടനം എങ്ങനെ? അറിയേണ്ടതെല്ലാം!
ഇന്ന് നടക്കുന്ന ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ യൂറോപ്യൻ വമ്പന്മാരായ ഇറ്റലിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. സൂപ്പർ താരം മെസ്സിയെ സംബന്ധിച്ചെടുത്തോളം തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടം നേടാനുള്ള അവസരമാണിത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.
ഏതായാലും മെസ്സിയുടെ യൂറോപ്പ്യൻ ടീമുകൾക്കെതിരെയുള്ള പ്രകടനങ്ങൾ ഏതു രൂപത്തിലാണ് എന്നുള്ളത് നമുക്കൊന്നു പരിശോധിക്കാം.
യൂറോപ്യൻ രാജ്യമായ ഹങ്കറിക്കെതിരെയാണ് മെസ്സി അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. എന്നാൽ കളത്തിലിറങ്ങി രണ്ടു മിനിറ്റിനകം തന്നെ റെഡ് കാർഡ് കണ്ടു കൊണ്ട് മെസ്സിക്ക് പുറത്ത് പോകേണ്ടി വരികയായിരുന്നു.
— Murshid Ramankulam (@Mohamme71783726) June 1, 2022
29 തവണയാണ് മെസ്സി യൂറോപ്പ്യൻ രാജ്യങ്ങൾക്കെതിരെ കളിച്ചിട്ടുള്ളത്.ആകെ 21 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി വഹിച്ചിട്ടുള്ളത്. അതായത് 13 ഗോളുകളും 8 അസിസ്റ്റുകളും ഈ മത്സരങ്ങളിൽ നിന്നായി മെസ്സി നേടിയിട്ടുണ്ട്.ഈ 29 മത്സരങ്ങളിൽ 10 മത്സരങ്ങളാണ് അർജന്റീന വിജയിച്ചിട്ടുള്ളത്. നാല് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ 15 മത്സരങ്ങളിൽ അർജന്റീന പരാജയപ്പെടുകയായിരുന്നു.
സ്വിറ്റ്സർലാന്റിനെതിരെയുള്ള ഒരു മത്സരത്തിൽ മെസ്സി ഹാട്രിക് നേടിയിട്ടുണ്ട്. ഓരോ 103 മിനിട്ടിലും ശരാശരി ഒരു ഗോൾ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കരിയറിൽ കഴിഞ്ഞിട്ടുണ്ട്. എന്നാൽ യൂറോപ്യൻ ടീമുകൾക്കെതിരെ ഇത് ഓരോ 117 മിനുട്ടിലും ഓരോ ഗോൾ കോൺട്രിബ്യൂഷൻ എന്ന രൂപത്തിൽ കുറഞ്ഞിട്ടുണ്ട്.
മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ച് തുടങ്ങിയതിനുശേഷം ഇതുവരെ രണ്ടുതവണ അർജന്റീന ഇറ്റലിയെ നേരിട്ടിട്ടുണ്ട്. എന്നാൽ ഈ രണ്ടു തവണയും പരിക്കുമൂലം മെസ്സിക്ക് ഇറ്റലിക്കെതിരെ കളിക്കാൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിൽ ഇറ്റലിക്കെതിരെ ഗോൾ നേടാൻ കഴിഞ്ഞാൽ അത് മെസ്സി ഗോൾ നേടുന്ന പത്താമത്തെ യൂറോപ്യൻ രാജ്യമായി മാറും.
ഏതായാലും മെസ്സിയുടെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയുള്ള പ്രകടനം താഴെ നൽകുന്നു.