ഇന്ന് മെസ്സിയല്ല ലോകത്തിലെ മികച്ച താരം, പറയുന്നത് അർജന്റൈൻ ക്ലബ്ബ് പ്രസിഡന്റ്!
സൂപ്പർ താരം ലയണൽ മെസ്സിയല്ല നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് അഭിപ്രായപ്പെട്ട് അർജന്റൈൻ ക്ലബ് പ്രസിഡണ്ട്. അർജന്റീനയിലെ ക്ലബ്ബായ ലാനസിന്റെ പ്രസിഡണ്ടായ നിക്കോളാസ് റൂസോയാണ് മെസ്സിക്കെതിരെ ഇങ്ങനെയൊരു പരാമർശവുമായി ബന്ധപ്പെട്ട് രംഗത്തുവന്നത്. മെസ്സിയെ മാത്രം ആശ്രയിച്ചുകൊണ്ടല്ല അർജന്റീന പരിശീലകൻ സ്‌കലോണി അർജന്റീനയെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം അർജന്റീനയിലല്ല ഉള്ളതെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.
"Today, Messi is not the best player in the world" https://t.co/aW3yys6gw5
— SPORT English (@Sport_EN) February 4, 2021
” ഇന്ന് മെസ്സിയല്ല ലോകത്തിലെ ഏറ്റവും മികച്ച താരം. അതൊരു പ്രധാനപ്പെട്ട കാര്യമാണ്.ഏറ്റവും നല്ല കാര്യമെന്തെന്നാൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി മെസ്സിയോടൊപ്പം അർജന്റീനക്ക് നല്ലൊരു പ്രൊജക്റ്റ് ഉണ്ടാക്കുന്നു എന്നുള്ളതാണ്. പക്ഷേ അത് മെസ്സിയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ളതല്ല. ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്നുള്ളത് ഞാൻ ഇപ്പോൾ പറയുന്നില്ല. പക്ഷേ അദ്ദേഹം അർജന്റീനകാരനല്ല എന്നുള്ളത് എനിക്ക് ഉറപ്പിച്ച് പറയാനാവും ” റൂസോ പറഞ്ഞു. അതേസമയം മെസ്സിയുടെ കരാർ വിവരങ്ങൾ ചോർന്നതിനെ പറ്റിയും അദ്ദേഹം പ്രതികരണമറിയിച്ചു.” മെസ്സി കടന്നുപോകുന്ന ഈ സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ക്ലബ്ബിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ കരാർ വിവരങ്ങൾ ചോർന്നിരിക്കുന്നത് ” അദ്ദേഹം പറഞ്ഞു.
"Today, Messi is not the best player in the world" https://t.co/aW3yys6gw5
— SPORT English (@Sport_EN) February 4, 2021