ഇന്ത്യയിൽ കളിക്കാനായി അർജന്റീന സമീപിച്ചു,വേണ്ടെന്ന് വെച്ചത് ഇന്ത്യ തന്നെ.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദമത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ അർജന്റീന ചൈനയിൽ വെച്ച് നേരിട്ടു. രണ്ടാം മത്സരത്തിൽ അർജന്റീനയും ഇന്തോനേഷ്യയും തമ്മിൽ ഇൻഡോനേഷ്യയിൽ വെച്ച് കളിച്ചു. ഈ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ സൗത്ത് ഏഷ്യയിൽ രണ്ട് മത്സരങ്ങൾ കളിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്.അതിനുവേണ്ടി ബംഗ്ലാദേശിനെയും ഇന്ത്യയെയും അവർ സമീപിച്ചിരുന്നു. എന്നാൽ ഈ രണ്ടു രാജ്യങ്ങളും അവസരം നിരസിക്കുകയായിരുന്നു. അർജന്റീന ആവശ്യപ്പെട്ട മാച്ച് ഫീ ഇല്ലാത്തതിനാലാണ് മെസ്സിയും അർജന്റീനയും ഇന്ത്യയിൽ കളിക്കാനുള്ള അവസരം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെ തട്ടി മാറ്റിയത്.

AIFF ന്റെ സെക്രട്ടറി ജനറലായ ഷാജി പ്രഭാകരൻ തന്നെ ടൈംസ് ഓഫ് ഇന്ത്യയോട് ഇക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. ഏകദേശം 40 കോടി രൂപയോളമാണ് ആ മത്സരത്തിനു വേണ്ടി അർജന്റീനക്ക് നൽകേണ്ടിയിരുന്നത്.എന്നാൽ ഇത് വഹിക്കാൻ ആവശ്യമായ പാർട്ണേഴ്സിനെ ലഭിക്കാത്തതിനാൽ ഇന്ത്യ ഈ അവസരം വേണ്ടെന്നു വെക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വളരെയധികം നിരാശ നൽകിയ ഒരു കാര്യമാണ് ഇത്. ഒരു സുവർണ്ണാവസരമാണ് ഇന്ത്യ വേണ്ടെന്ന് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *