ഇനി വേൾഡ് കപ്പിൽ കളിക്കില്ല : ലിയോ മെസ്സി
ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ക്രൊയേഷ്യയെ തോൽപ്പിച്ചത്. ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ കരസ്ഥമാക്കിയിരുന്നു.
മത്സരത്തിനുശേഷം ലയണൽ മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് വേൾഡ് കപ്പിലെ തന്റെ അവസാനത്തെ മത്സരമായിരിക്കും വരുന്ന ഫൈനൽ മത്സരം എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ഇനിയൊരു വേൾഡ് കപ്പിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നും പ്രായം തന്നെ അതിന് അനുവദിക്കില്ല എന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi announces the final on Sunday is his last match at a World Cup: "Surely it is. There's a lot of years ahead for the next one and I don't think I'll make it. And to finish it this way is the best." Via @DiarioOle. pic.twitter.com/iNJfkRCRmn
— Roy Nemer (@RoyNemer) December 14, 2022
” ഈയൊരു ഫൈനലിൽ എത്താൻ സാധിച്ചത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. വേൾഡ് കപ്പിലെ അവസാന മത്സരം ഫൈനൽ മത്സരമായതിലും എനിക്ക് സന്തോഷമുണ്ട്.തീർച്ചയായും ഫൈനൽ മത്സരം എന്റെ വേൾഡ് കപ്പിലെ അവസാന മത്സരം തന്നെയാണ്. അടുത്ത വേൾഡ് കപ്പിലേക്ക് ഒരുപാട് ദൂരമുണ്ട്.പ്രായം അതിന് അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.അതുകൊണ്ടുതന്നെ ഏറ്റവും മികച്ച രൂപത്തിൽ ഈ വേൾഡ് കപ്പ് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
വേൾഡ് കപ്പ് കിരീടം ഇതുവരെ ഒരു തവണ പോലും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. 2014 ൽ അതിന്റെ തൊട്ടരികിൽ എത്തിയിരുന്നുവെങ്കിലും ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. പക്ഷേ ഇത്തവണ അത് തിരുത്തി കുറിക്കാൻ മെസ്സിക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.