ഇനിയൊരിക്കലും കൈകൾ വാഷ് ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു: മെസ്സിയെക്കുറിച്ച് സുലെ
ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന അർജന്റൈൻ യുവ പ്രതിഭയാണ് മറ്റിയാസ് സുലെ. നിലവിൽ അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബായ ഫ്രോസിനോണിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ യുവന്റസിൽ നിന്നാണ് അദ്ദേഹം ഈ ക്ലബ്ബിൽ എത്തിയിട്ടുള്ളത്. 10 ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സീസണിൽ ലീഗിൽ സ്വന്തമാക്കാൻ 20കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
നേരത്തെ അർജന്റീന ദേശീയ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് സുലെ. പക്ഷേ അർജന്റീനയുടെ സീനിയർ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിട്ടില്ല.എന്നാൽ ലയണൽ മെസ്സിയെ പരിചയപ്പെട്ട സംഭവത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മെസ്സി തനിക്ക് ഷേക്ക്ഹാൻഡ് നൽകിയതിന് കുറിച്ചാണ് സുലെ സംസാരിച്ചിട്ടുള്ളത്.അതിനുശേഷം ഇനി ഒരിക്കലും താൻ കൈകൾ കഴുകുകയില്ലെന്ന് സഹതാരങ്ങളോട് പറഞ്ഞുവെന്നും സുലെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Matias Soulé – 23/24 so far.
— Hugo ✞ (@HugoFilmz28) March 31, 2024
[@mati_soule]
pic.twitter.com/VkcDrNNc0X
” ഞാൻ ഒരല്പം വൈകി കൊണ്ടായിരുന്നു ജോയിൻ ചെയ്തിരുന്നത്.റൂമിലേക്ക് പ്രവേശിക്കുന്ന സമയത്ത് മെസ്സി പുറത്തേക്ക് വരുകയായിരുന്നു. അദ്ദേഹം എന്നോട് ഹലോ പറയുകയും എനിക്ക് ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തു.ഞാൻ മറ്റുള്ളവരോട് പറഞ്ഞു,ഇനി ഒരിക്കലും എന്റെ കൈകൾ ഞാൻ വാഷ് ചെയ്യില്ല എന്ന്. എനിക്ക് അദ്ദേഹത്തോട് കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല. പക്ഷേ അദ്ദേഹം നല്ലൊരു വ്യക്തിയാണ് എന്നുള്ളത് അദ്ദേഹത്തെ കാണുമ്പോൾ തന്നെ മനസ്സിലാകും “സുലെ പറഞ്ഞു.
അർജന്റീനയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായ ഇദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇറ്റാലിയൻ നാഷണൽ ടീം നടത്തുന്നുണ്ട്.പക്ഷേ അദ്ദേഹം അർജന്റീന ദേശീയ ടീമിനോടൊപ്പം തുടരാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അർജന്റീനയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് ഇദ്ദേഹം.യുവന്റസ് അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.