ഇത് വേൾഡ് കപ്പ് പോരാട്ടം :അർജന്റീനക്കെതിരെയുള്ള മത്സരത്തെ കുറിച്ച് ടിറ്റെ പറയുന്നു!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനയെയാണ് ബ്രസീൽ ഇനി നേരിടുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനം ബ്രസീലിയൻ പരിശീലകനായ ടിറ്റെ പൂർത്തിയാക്കിയിരുന്നു. ഈയൊരു മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ടിറ്റെ വാചാലനായിട്ടുണ്ട്. അർജന്റീന-ബ്രസീൽ മത്സരം ഇപ്പോൾ തന്നെ ഒരു വേൾഡ് കപ്പ് പോരാട്ടമായി മാറി എന്നാണ് ടിറ്റെ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ Tyc Sports റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🇧🇷Tite: "Este Argentina-Brasil ya es un partido de Mundial"
— TyC Sports (@TyCSports) November 15, 2021
El entrenador de la Verdeamarela destacó la relevancia del partido de mañana y le restó importancia al cambio de sede.https://t.co/81jRkuuoCa
“ഇപ്പോൾ തന്നെ അർജന്റീന-ബ്രസീൽ മത്സരം ഒരു വേൾഡ് കപ്പ് പോരാട്ടമായി കഴിഞ്ഞു.എപ്പോഴും മികച്ച പോരാട്ടമായിരിക്കും ബ്രസീൽ – അർജന്റീന മത്സരം.രണ്ട് ടീമിലും ടെക്നിക്കൽ ക്വാളിറ്റിയുള്ള ഒരുപാട് വ്യക്തിഗത താരങ്ങളുണ്ട്.ഇതൊരു വേൾഡ് കപ്പ് മത്സരം തന്നെയാണ്. മാത്രമല്ല വലിയ പോരാട്ടങ്ങളുടെ ചരിത്രവുമുണ്ട്.ഞങ്ങൾ മത്സരത്തിനാണ് പ്രാധാന്യം നൽകുന്നത്. എവിടെ കളിക്കുന്നു എന്നതിന് പ്രാധാന്യം നൽകുന്നില്ല. എവിടെ കളിക്കാനും ബ്രസീൽ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഈ മത്സരം വ്യത്യസ്ഥമായ, പ്രത്യേകതയുള്ള ഒരു മത്സരമായിരിക്കും ” ടിറ്റെ പറഞ്ഞു.
നിലവിൽ വേൾഡ് കപ്പ് യോഗ്യത നേടിയതിന്റെ ആശ്വാസത്തിലാണ് ബ്രസീലുള്ളത്. അതേസമയം ബ്രസീലിനെ തോൽപ്പിച്ചാൽ ഏറെക്കുറെ അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ സാധിക്കും