ഇത് മെസ്സിയുടെ വേൾഡ് കപ്പാണ് : വലിയ പ്രതീക്ഷകളോടെ അർജന്റൈൻ ഇതിഹാസം പറയുന്നു!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകൾ തയ്യാറായി കഴിഞ്ഞതോടെ ഒട്ടുമിക്ക ടീമുകളും തങ്ങളുടെ സാധ്യതകൾ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന സംബന്ധിച്ചെടുത്തോളം ഗ്രൂപ്പിൽ താരതമ്യേനെ കാര്യങ്ങൾ എളുപ്പമാണ്.മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് അർജന്റീനയുടെ ഗ്രൂപ്പിലെ എതിരാളികൾ.

ഏതായാലും അർജന്റൈൻ ഇതിഹാസമായ ഹവിയർ സനേട്ടി ഇത്തവണ വലിയ പ്രതീക്ഷയിലാണ്.സൂപ്പർ താരം ലയണൽ മെസ്സിയുടെ വേൾഡ് കപ്പാണ് ഖത്തർ വേൾഡ് കപ്പ് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.സനേട്ടിയുടെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സി വളരെയധികം സന്തോഷവാനാണ്.അർജന്റൈൻ ദേശീയ ടീമിനൊപ്പം അദ്ദേഹമിപ്പോൾ സന്തോഷത്തോടു കൂടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇത് മെസ്സിയുടെ വേൾഡ് കപ്പാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കോപ്പ അമേരിക്ക കിരീടം നേടിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കാരണം ഒട്ടേറെ കാലത്തെ കിരീട വരൾച്ചക്ക് വിരാമമിട്ടത് അവരെ സ്വതന്ത്രരാക്കി ” ഇതാണ് സനേട്ടി പറഞ്ഞത്.

കഴിഞ്ഞ 31 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയം രുചിച്ചിട്ടില്ല.അത്കൊണ്ട് തന്നെ ഈ കുതിപ്പ് വേൾഡ് കപ്പിലും അർജന്റീന തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *