ഇത് മെസ്സിയുടെ ഏറ്റവും മികച്ച ലീഡർഷിപ് : ബാറ്റിസ്റ്റ പറയുന്നു!
കഴിഞ്ഞ വർഷമായിരുന്നു ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് അർജന്റീന തങ്ങളുടെ കിരീടവരൾച്ച അവസാനിപ്പിച്ചത്. മെസ്സിയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുകയായിരുന്നു. മെസ്സി തന്നെയായിരുന്നു അർജന്റീനയെ നയിച്ചിരുന്നത്. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസ്സി തന്നെ സ്വന്തമാക്കി.
ഏതായാലും മെസ്സിയുടെ ലീഡർഷിപ് അതിന്റെ ഏറ്റവും മികച്ച ലെവലിലാണ് എന്നഭിപ്രായപ്പെട്ടിരിക്കുകയാണിപ്പോൾ മുൻ അർജന്റൈൻ താരമായിരുന്ന സെർജിയോ ബാറ്റിസ്റ്റ.ഈ ലീഡർഷിപ്പായിരുന്നു മെസ്സിയിൽ നിന്നും നാം ആവിശ്യപ്പെട്ടതെന്നും ബാറ്റിസ്റ്റ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ടിവൈസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറ്റിസ്റ്റയുടെ വാക്കുകൾ ഇങ്ങനെയാണ്.
Former World Cup Winner Explains How Messi Has Emerged as a Leader With the Argentina National Team https://t.co/YF4348WAql
— PSG Talk (@PSGTalk) January 13, 2022
” പ്രകടനത്തിന്റെ കാര്യമെടുത്തു പരിശോധിച്ചാൽ, ഇതല്ല ഏറ്റവും മികച്ച മെസ്സി.പക്ഷേ ലീഡർഷിപ്പിന്റെ കാര്യത്തിലും വ്യക്തിത്വത്തിന്റെ കാര്യത്തിലും ഇതാണ് ഏറ്റവും മികച്ച മെസ്സി.ബോക്സിനടുത്ത് ഇത്രയും വേഗത്തിൽ കളിക്കുന്ന മെസ്സിയെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല.നമ്മൾ എന്താണോ ആവിശ്യപ്പെട്ടത്,താരങ്ങൾക്ക് എന്താണോ ആവിശ്യമുള്ളത് അത് മെസ്സി ചെയ്യുന്നുണ്ട്.മുമ്പ് മെസ്സിയിൽ നിന്നും നമ്മൾ ലീഡർഷിപ് ആവിശ്യപ്പെട്ടിരുന്നു.പക്ഷേ അന്ന് വേറെയും താരങ്ങൾ ഉണ്ടായിരുന്നു.ഇന്നിപ്പോൾ മെസ്സി അക്കാര്യങ്ങൾ ഒക്കെ നല്ല രൂപത്തിൽ കൈകാര്യം ചെയ്യുന്നുണ്ട് ” ബാറ്റിസ്റ്റ പറഞ്ഞു.
കോപ്പ അമേരിക്കയിൽ ഒൻപത് ഗോൾ കോൺട്രിബൂഷൻ നൽകി കൊണ്ട് ടീമിനെ മുന്നിൽ നിന്നും നയിച്ചത് മെസ്സിയായിരുന്നു. ചാമ്പ്യൻസ് ലീഗിലും അത്തരത്തിലുള്ള ഒരു പ്രകടനമാണ് മെസ്സിയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.