ഇത് മെസ്സിയുടെ അവസാനത്തേതല്ല:മാർട്ടിനസ്
ലയണൽ മെസ്സി നിലവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമാണ് ഉള്ളത്.കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണ് അർജന്റീന നടത്തുന്നത്. അതിനു മുന്നേ നടക്കുന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. മെസ്സി ആ മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മിന്നുന്ന ഫോമിൽ കളിക്കുന്ന ലയണൽ മെസ്സി തന്നെയാണ് പതിവുപോലെ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരം.
മെസ്സിയുടെ കരിയർ ഇനി ഒരുപാട് കാലമൊന്നും ഉണ്ടാവില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അർജന്റീന ദേശീയ ടീമിനോടൊപ്പം അടുത്ത വേൾഡ് കപ്പിൽ കളിക്കാൻ താൻ ഉണ്ടാവില്ല എന്നത് കഴിഞ്ഞ വേൾഡ് കപ്പിന്റെ സമയത്ത് മെസ്സി പറഞ്ഞിരുന്നു.പക്ഷേ മെസ്സി ആ തീരുമാനം മാറ്റും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും ഈ കോപ്പ അമേരിക്ക മെസ്സിയുടെ അവസാനത്തെ ടൂർണമെന്റ് അല്ല എന്നുള്ള കാര്യം സഹതാപരമായ ലിസാൻഡ്രോ മാർട്ടിനെസ്സ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“മെസ്സി വളരെയധികം ശാന്തനാണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഓരോ ദിവസവും ആസ്വദിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഇവിടെ എത്തുന്നത് തന്നെ മനോഹരമായ ഒരു കാര്യമാണ്.ഞങ്ങൾക്ക് എല്ലാവർക്കും അദ്ദേഹവുമായി മികച്ച ബന്ധമാണ് ഉള്ളത്.വളരെയധികം സന്തോഷവാനാണ് അദ്ദേഹം ഇപ്പോൾ.ഇത് ഒരിക്കലും മെസ്സിയുടെ അർജന്റീനക്കൊപ്പമുള്ള അവസാനത്തെ ടൂർണമെന്റ് അല്ല. ഞങ്ങൾ അങ്ങനെ പരിഗണിക്കുന്നില്ല.ഇപ്പോഴും വളരെയധികം മതിപ്പുളവാക്കുന്ന ലെവലിലാണ് അദ്ദേഹം ഉള്ളത്.അതിനോടൊപ്പം ഹാപ്പിയുമാണ്. അത് മാത്രമാണ് എനിക്കിപ്പോൾ പറയാൻ സാധിക്കുക ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
അമേരിക്കൻ ലീഗിൽ മികച്ച പ്രകടനം നടത്തി കൊണ്ടാണ് മെസ്സി ഇപ്പോൾ കോപ്പ അമേരിക്കക്ക് വരുന്നത്.11 ഗോളുകളും 12 അസിസ്റ്റുകളും അമേരിക്കൻ ലീഗിൽ മാത്രമായി മെസ്സി നേടിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന് വേണ്ടി 180 മത്സരങ്ങൾ കളിച്ച മെസ്സി 106 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.