ഇത് ചരിത്രം, ലോകത്തിന്റെ നെറുകയിൽ മെസ്സിയും അർജന്റീനയും!

ഖത്തർ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടിയിരിക്കുന്നു.അവർ ചരിത്രം കുറിച്ചിരിക്കുന്നു. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന കിരീടം നേടിയിരിക്കുന്നത്. ഒരു തീപാറും പോരാട്ടം കണ്ട മത്സരത്തിൽ അർജന്റീന ഒടുവിൽ കിരീടം സ്വന്തമാക്കുകയായിരുന്നു.

മത്സരം അധികസമയവും കടന്ന് അവസാനിക്കുമ്പോൾ 3-3 എന്ന സ്കോറിലാണ് കാര്യങ്ങൾ ഉണ്ടായിരുന്നത്.മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീന രണ്ട് ഗോളുകളുടെ ലീഡുകൾ നേടിയെങ്കിലും 80ആം മിനുട്ടിന് ശേഷം എംബപ്പേ നേടിയ രണ്ടു ഗോളുകൾ ഫ്രാൻസിന് കാര്യങ്ങൾ അനുകൂലമാക്കി. എന്നാൽ പിന്നീട് അധികസമയത്ത് മെസ്സി ലീഡ് നേടിക്കൊടുത്തു. പക്ഷേ പെനാൽറ്റിയിലൂടെ എംബപ്പേ മത്സരം 3-3 സമനിലയിൽ എത്തിക്കുകയായിരുന്നു.

പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ ഹീറോയായതോട് കൂടി അർജന്റീന വിജയം നേടുകയും കിരീടം നേടുകയും ചെയ്തു. ഏതായാലും ലയണൽ മെസ്സി കിരീടം നേടി കൊണ്ട് വേൾഡ് കപ്പിൽ നിന്നും പടിയിറങ്ങുകയാണ്. അർജന്റീന ആരാധകർ എങ്ങും ആവേശത്തിൽ ആറാടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *