ഇത് അർജന്റീനക്കാരുടേത്:ഉറുഗ്വക്കെതിരെ ബൊമ്പനേരയിൽ ബാലൺഡി’ഓർ പ്രദർശിപ്പിക്കുന്നതിനെ കുറിച്ച് മെസ്സി പറയുന്നു!
തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ കരസ്ഥമാക്കിയിട്ടുള്ളത്. പാരീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡേവിഡ് ബെക്കാമാണ് മെസ്സിക്ക് ഈ അവാർഡ് കൈമാറിയത്. എല്ലാ താരങ്ങളും സ്റ്റാൻഡിങ് ഓവിയേഷൻ നൽകി കൊണ്ടാണ് മെസ്സിയെ ആദരിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങളുള്ള താരമായി മാറാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.
അർജന്റീനയുടെ നാഷണൽ ടീം വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഉറുഗ്വക്കെതിരെ പ്രശസ്തമായ ലാ ബൊമ്പനേരയിൽ വെച്ച് കൊണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിന് മുന്നേ ആരാധകർക്ക് മുന്നിൽ ഈ ബാലൺഡി’ഓർ പുരസ്കാരം പ്രദർശിപ്പിക്കുമോ എന്നത് മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു.ഇതേക്കുറിച്ച് നിരവധി കാര്യങ്ങൾ മെസ്സി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
• Would you like to present the Ballon d’Or at La Bombonera?
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 30, 2023
Leo Messi: “Yes, yes it would be a very nice to be able to share this award with the team and the people in Argentina.” pic.twitter.com/5N1mqLSdyr
“ലാ ബൊമ്പനേരയിൽ പ്രദർശിപ്പിക്കുന്നതിനെ പറ്റി ഞങ്ങൾ സംസാരിച്ചിട്ടൊന്നുമില്ല. പക്ഷേ അർജന്റീന ആരാധകരുടെ മുന്നിൽ ഇത് പ്രദർശിപ്പിക്കാൻ സാധിച്ചാൽ അതൊരു നല്ല കാര്യമായിരിക്കും. ഞാൻ പറഞ്ഞതുപോലെ ഇത് അർജന്റീന നാഷണൽ ടീമിന് ലഭിച്ച പുരസ്കാരമാണ്.അർജന്റീനയിലെ എല്ലാ ആളുകൾക്കും ലഭിച്ച പുരസ്കാരമാണ്.ഞങ്ങൾ വേൾഡ് കപ്പ് നേടിയതുകൊണ്ടാണ് എനിക്ക് ഇത് ലഭിച്ചത്. നേരത്തെ ഞാൻ എന്റെ ക്ലബ്ബുകളിൽ ബാലൺഡി’ഓർ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇത്തവണ അർജന്റീനയിലെ ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചാൽ അത് നല്ലതായിരിക്കും. ഒപ്പം എമിയുടെ പുരസ്കാരവും വേണം. ഈ അവാർഡ് എല്ലാവർക്കും ഉള്ളതാണ്.പക്ഷേ ഇതേക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല.എന്നാൽ മത്സരത്തിനു മുന്നേ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഉറുഗ്വക്കെതിരെയുള്ള മത്സരം വളരെയധികം കടുത്തതായിരിക്കും. അതിലാണ് ശ്രദ്ധ നൽകേണ്ടത് ” ഇതാണ് ലയണൽ മെസ്സി ESPN നോട് പറഞ്ഞിട്ടുള്ളത്.
വരുന്ന നവംബർ 17ആം തീയതിയാണ് അർജന്റീനയും ഉറുഗ്വയും തമ്മിൽ ഏറ്റുമുട്ടുക. അന്ന് ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക. അതിനുശേഷം നടക്കുന്ന മത്സരത്തിൽ ബ്രസീലാണ് അർജന്റീനയുടെ എതിരാളികൾ.