ഇത്തവണ കിരീടം ചൂടാനാവുമോ? മെസ്സിയുടെ വേൾഡ് കപ്പിലെ പ്രകടനങ്ങൾ അറിയാം!
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ പോളണ്ട്,മെക്സിക്കോ,സൗദി അറേബ്യ എന്നിവരാണ്. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന അർജന്റീന കിരീടഫേവറേറ്റുകളിൽ ഒന്നാണ്.
സൂപ്പർ താരം ലയണൽ മെസ്സി തന്റെ അഞ്ചാമത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ്.2006-ൽ സെർബിയക്കെതിരെയായിരുന്നു വേൾഡ് കപ്പിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ആ വേൾഡ് കപ്പിലും 2010 വേൾഡ് കപ്പിലും അർജന്റീന ക്വാർട്ടർ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു.2014 വേൾഡ് കപ്പിലാണ് മെസ്സി മുന്നേറ്റം നടത്തിയത്. അർജന്റീന ഫൈനലിൽ എത്തിയെങ്കിലും ജർമ്മനിക്ക് മുന്നിൽ പരാജയപ്പെട്ടു കൊണ്ട് കിരീടം അടിയറവ് വെക്കുകയായിരുന്നു.2018 വേൾഡ് കപ്പിൽ അർജന്റീന ഫ്രാൻസിന് മുന്നിൽ പരാജയപ്പെട്ട് കൊണ്ട് പുറത്തായി.
— Murshid Ramankulam (@Mohamme71783726) April 11, 2022
ഇതുവരെ വേൾഡ് കപ്പിൽ 19 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്നായി 6 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി ആകെ കരസ്ഥമാക്കിയിട്ടുണ്ട്.2014 വേൾഡ് കപ്പിൽ നാല് ഗോളുകൾ കരസ്ഥമാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.
ഏതായാലും മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പായി കൊണ്ടാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഇത്തവണയെങ്കിലും മെസ്സിക്ക് ആ കനകകിരീടത്തിൽ മുത്തമിടാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.