ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആര് നേടും? ലൂയിസ് എൻറിക്വ പറയുന്നു!
വരുന്ന ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ഫുട്ബോൾ ലോകം ഇപ്പോൾ തന്നെ കൂട്ടിയും കിഴിച്ചുമുള്ള കണക്ക് കൂട്ടലുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആര് സ്വന്തമാക്കുമെന്നുള്ളതാണ് പ്രധാനപ്പെട്ട ചർച്ചാവിഷയം.
ഏതായാലും സ്പെയിനിന്റെ പരിശീലകനായ ലൂയിസ് എൻറിക്വയോട് കഴിഞ്ഞ ദിവസം ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു. രണ്ട് ടീമുകളെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമുകളായി വിലയിരുത്തപ്പെട്ടിട്ടുള്ളത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന,ബ്രസീൽ എന്നിവർക്കാണ് ഏറ്റവും കൂടുതൽ കിരീട സാധ്യത എന്നാണ് എൻറിക്വ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Luis Enrique: "¿El Mundial? Veo a Argentina y a Brasil muy por encima del resto" ⚽️
— TyC Sports (@TyCSports) June 11, 2022
El entrenador de España destacó que dos grandes de sudamerica llegarán como candidatos a Qatar.https://t.co/yKAGesCnGG
” എല്ലാ ടീമുകളെക്കാളും മുകളിൽ ഞാൻ അർജന്റീനയെയും ബ്രസീലിനെയുമാണ് കാണുന്നത്. ഞാൻ ഇത് പരാമർശിച്ചില്ലെങ്കിൽ മാധ്യമപ്രവർത്തകർ എന്റെ മേലേക്ക് ചാടുമെന്നറിയാം. അവരാണ് എല്ലാവരേക്കാളും മുകളിലുള്ള ടീമുകൾ ” ഇതാണ് എൻറിക്വ പറഞ്ഞിട്ടുള്ളത്.
നിലവിൽ സ്പെയിൻ ടീമിനൊപ്പം യുവേഫ നേഷൻസ് ലീഗിലാണ് എൻറിക്വയുള്ളത്.ജർമനി ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് വേൾഡ് കപ്പിൽ സ്പെയിൻ ഇടം നേടിയിട്ടുള്ളത്.