ഇതൊരു ബഹുമതി, ബാലൺ ഡിയോർ ഡ്രീം ടീമിൽ ഉൾപ്പെട്ടതിനെ കുറിച്ച് മെസ്സി പറഞ്ഞത് ഇങ്ങനെ !
ഇന്നലെയായിരുന്നു ഫ്രാൻസ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ബാലൺ ഡിയോർ ഉപേക്ഷിച്ചതിന് പിന്നാലെ ബാലൺ ഡിയോർ ഡ്രീം ടീം ഉണ്ടാവുമെന്ന് ഫ്രാൻസ് അറിയിച്ചിരുന്നു. ഇന്നലെയാണ് ഡ്രീം ടീം പുറത്ത് വിട്ടത്. ഇതിൽ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കുമായിരുന്നു ഈ ഭാഗ്യം ലഭിച്ചത്. റൈറ്റ് ഫോർവേഡ് ആയാണ് മെസ്സി തന്റെ ഇടം കണ്ടെത്തിയത്
ഏറ്റവും കൂടുതൽ ബാലൺ ഡിയോർ നേടിയ താരമാണ് ലയണൽ മെസ്സി. ഏതായാലും ഈ ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ഇതൊരു ബഹുമതിയാണ് എന്നാണ് മെസ്സി അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മെസ്സി എല്ലാവർക്കും നന്ദി പറഞ്ഞത്.
” ബാലൺ ഡിയോർ ഡ്രീം ടീമിന്റെ ഇലവനിൽ ഇടം നേടാനായി എന്നുള്ളത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു ബഹുമതിയാണ്. എന്നെ തിരഞ്ഞെടുത്തതിന് ഞാൻ എല്ലാവരോടും നന്ദി പറയുന്നു. അതോടൊപ്പം തന്നെ രണ്ട് ടീമിലും ഉൾപ്പെട്ടവരെയും നോമിനികളെയും ഞാൻ അഭിനന്ദിക്കുന്നു. ആ ലിസ്റ്റിൽ ഒരുപാട് യഥാർത്ഥ പ്രതിഭാസങ്ങളുണ്ട് ” മെസ്സി കുറിച്ചു. 3-4-3 എന്ന ഫോർമേഷനാണ് ബാലൺ ഡിയോർ ഡ്രീം ടീമിന്റേത്. ടീം ഇങ്ങനെയാണ്.
Yashin; Cafu, Beckenbauer, Maldini; Xavi, Matthaus, Pelé, Maradona; Messi, Ronaldo Nazario and Cristiano Ronaldo ..
Leo Messi: "Es un honor haber sido incluido en el once" https://t.co/w2uSjowVfk
— MARCA (@marca) December 14, 2020