ഇതിഹാസത്തെ മറികടന്നു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോൾ വേട്ടക്കാരനായി മെസ്സി!

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങിയിരുന്നു.സ്ട്രാസ്ബർഗായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്. സൂപ്പർതാരം ലയണൽ മെസ്സിയായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയത്. സമനില വഴങ്ങിയെങ്കിലും ലീഗ് വൺ കിരീടം സ്വന്തമാക്കാൻ ഇതിലൂടെ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.

ഈ ഗോളോടുകൂടിയും ഈ കിരീടനേട്ടത്തോടുകൂടിയും ഒരുപാട് റെക്കോർഡുകൾ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ഇപ്പോൾ ലയണൽ മെസ്സിയുടെ പേരിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി മറികടന്നിട്ടുള്ളത്. മാത്രമല്ല തന്റെ സീനിയർ കരിയറിൽ ആകെ 806 ഗോളുകൾ പൂർത്തിയാക്കാനും ഇപ്പോൾ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ഇപ്പോൾ ലയണൽ മെസ്സിയാണ്.

ഇതിഹാസ താരം ജോസഫ് ബീക്കണെയാണ് ലയണൽ മെസ്സി മറികടന്നിട്ടുള്ളത്.ഓസ്ട്രിയൻ ഇതിഹാസമായ ഇദ്ദേഹം 805 ഗോളുകളാണ് നേടിയിട്ടുള്ളത്.അതേസമയം ഒന്നാം സ്ഥാനത്ത് തുടരുന്നത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. തന്റെ സീനിയർ കരിയറിൽ ക്രിസ്റ്റ്യാനോ 837 ഗോളുകളാണ് നേടിയിട്ടുള്ളത്.റൊണാൾഡോ ഇപ്പോഴും സൗദി അറേബ്യയിൽ തന്നെ ഗോൾ വേട്ട തുടരുകയാണ്.

ഏതായാലും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളെ താഴെ നൽകുന്നു.

10-Eusebio | 619 goals
9-Gerd Muller | 634 goals
8-Robert Lewandowski | 637 goals
7-Jimmy Jones | 647 goals
6-Ferenc Puskas | 729 goals
5-Pele | 762 goals
4-Romario | 775 goals
3-Josef Bican | 805 goals
2-Lionel Messi | 806 goals
1-Cristiano Ronaldo | 837 goals

ഏതായാലും റൊണാൾഡോയും മെസ്സിയും തമ്മിലുള്ള പോരാട്ടം അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുകയാണ്. അന്തിമ വിജയം ആർക്കായിരിക്കും എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *