ഇതിഹാസത്തിന്റെ ഉദയം:മെസ്സി ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് വിട്ട് ആപ്പിൾ ടിവി.

ലയണൽ മെസ്സിയുടെ ജീവിതവും കരിയറും ഒരു ഫീൽ ഗുഡ് സിനിമക്ക് സമാനമാണ്. എന്തെന്നാൽ കരിയറിൽ ഒരുകാലത്ത് വലിയ വിമർശനങ്ങളും പരിഹാസങ്ങളും മെസ്സിക്ക് നേരിടേണ്ടി വന്നു. പക്ഷേ അതിനെയെല്ലാം മറികടന്നുകൊണ്ട് ലയണൽ മെസ്സി ഫുട്ബോൾ ലോകം വെട്ടിപ്പിടിച്ചു.ഇന്ന് മെസ്സി സമ്പൂർണ്ണനാണ്. ഒന്നും തന്നെ തെളിയിക്കാനില്ലാത്ത മെസ്സി ഏവർക്കും പ്രചോദനമാണ്.

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടിയാണ് ലയണൽ മെസ്സിയെ പലരും സമ്പൂർണ്ണനായി കൊണ്ട് പ്രഖ്യാപിച്ചത്.കാരണം കരിയറിൽ മെസ്സിക്ക് ഇനിയൊന്നും തെളിയിക്കാനില്ല. ഇപ്പോഴിതാ മെസ്സിയുടെ വേൾഡ് കപ്പ് കിരീട നേട്ടത്തെ ആസ്പദമാക്കിക്കൊണ്ട് ഒരു ഡോക്യുമെന്ററി ആപ്പിൾ ടിവി റിലീസ് ചെയ്യുന്നുണ്ട്. അതിന്റെ ട്രെയിലർ കഴിഞ്ഞദിവസം അവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

മെസ്സിസ് വേൾഡ് കപ്പ്,ദി റൈസ് ഓഫ് എ ലെജന്റ് അഥവാ ഒരു ഇതിഹാസത്തിന്റെ ഉദയം എന്നാണ് ഈ ഡോക്യുമെന്ററിയുടെ പേര്.അടുത്തവർഷം ഫെബ്രുവരി 21ആം തീയതിയാണ് ഇത് റിലീസ് ആവുക.ആപ്പിൾ ടിവിയിലൂടെയാണ് ഇത് കാണാൻ കഴിയുക.മെസ്സിയുമായും അദ്ദേഹത്തിന്റെ വേൾഡ് കപ്പ് കിരീട നേട്ടവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഈ ഡോക്യുമെന്ററിയിലൂടെ അറിയാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കൂടാതെ ലയണൽ മെസ്സിയുടെ അഭിമുഖവും നമുക്ക് ഇതിൽ കാണാൻ സാധിക്കും.

4 ഭാഗങ്ങളായി കൊണ്ടാണ് ഇത് വരിക. സംഭവബഹുലമായിരുന്നു ലയണൽ മെസ്സിയുടെ വേൾഡ് കപ്പ് യാത്ര. ആദ്യ മത്സരത്തിൽ സൗദിയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയ അർജന്റീന പിന്നീട് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരികയായിരുന്നു.മികച്ച പ്രകടനം നടത്തിയ ലയണൽ മെസ്സിയുടെ ചിറകിലേറി കൊണ്ട് തന്നെയാണ് അർജന്റീന വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *