ഇതിലും മനോഹരമായി അവസാനിപ്പിക്കാനാവില്ല : ആരാധകർക്ക് മെസ്സിയുടെ സന്ദേശം!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ 5 ഗോളുകളും നേടിയത്. ഇതോടുകൂടി അർജന്റീനക്ക് വേണ്ടി 86 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
ഏതായാലും ഈ മത്സരത്തിന് ശേഷം മെസ്സി അർജന്റൈൻ ആരാധകർക്ക് ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഇതിനേക്കാൾ മനോഹരമായി ഈ സീസൺ അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഒരു ചെറിയ ബ്രേക്കിന് ശേഷം ഉടൻ തന്നെ മടങ്ങിയെത്തുമെന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലാണ് മെസ്സി ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi: "No podíamos cerrar la temporada mejor"
— TyC Sports (@TyCSports) June 5, 2022
El capitán de la #SelecciónArgentina🇦🇷 se manifestó a través de sus redes sociales después del 5-0 ante Estonia, con cinco goles de su autoría. https://t.co/E2GFNlmtFl
” ഇതിനേക്കാൾ മനോഹരമായി ഈ സീസൺ അവസാനിപ്പിക്കാൻ കഴിയില്ല.ഫൈനലിസിമ കിരീടം നേടാൻ നമുക്ക് കഴിഞ്ഞു. കൂടാതെ വേൾഡ് കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന് കൂടുതൽ മിനുട്ടുകൾ ഇന്നത്തെ മത്സരത്തിൽ ലഭിച്ചു. വിദൂരത്ത് നിന്ന് ഞങ്ങളെ പിന്തുണയ്ക്കുന്നവർക്കും ഇങ്ങോട്ട് വന്നവർക്കുമൊക്കെ ഞങ്ങൾ നന്ദി അറിയിക്കുന്നു. ഞങ്ങൾ ചെറിയ ഒരു ബ്രേക്ക് എടുക്കുകയാണ്. എന്നിട്ട് ഉടൻതന്നെ ഞങ്ങൾ മടങ്ങിയെത്തും ” ഇതാണ് മെസ്സി കുറിച്ചിട്ടുള്ളത്.
ഇനി താരങ്ങൾ എല്ലാവരും തന്നെ ഹോളിഡേയിലായിരിക്കും. അതിനു ശേഷം അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.