ഇങ്ങനെയൊരു താരത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല: തുറന്ന് സമ്മതിച്ച് ക്രൂസ്
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ഫുട്ബോൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും മെസ്സിക്ക് പ്രശംസകൾ പ്രവഹിക്കുകയാണ്.എതിരാളികൾ പോലും ലയണൽ മെസ്സിയെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച താരമായി കൊണ്ട് മെസ്സിയെ ലോക ഫുട്ബോളിലെ ഭൂരിഭാഗം പേരും അംഗീകരിച്ചു കഴിഞ്ഞു.ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി കൊണ്ടാണ് ആരാധകർ ഇപ്പോൾ മെസ്സിയെ കണക്കാക്കുന്നത്.
ഏതായാലും ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ റയൽ മാഡ്രിഡ് സൂപ്പർ താരമായ ടോണി ക്രൂസ് കൂടി രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിയോളം സ്ഥിരതയുള്ള ഒരു താരത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Toni Kroos : « Leo Messi mérite cette Coupe du Monde, absolument… Je n’ai jamais vu une performance individuelle comme la sienne dans cette Coupe du Monde. Il n’a pas joué pour des clubs que j’aime mais je dois être honnête ! » pic.twitter.com/pkI0MfBfx5
— BeFootball (@_BeFootball) December 18, 2022
” തീർച്ചയായും ലയണൽ മെസ്സി ഈ വേൾഡ് കപ്പ് കിരീടം അർഹിച്ചിട്ടുണ്ട്. കാരണം അത്രയേറെ ഈ വേൾഡ് കപ്പിൽ അദ്ദേഹം തന്നെ വ്യക്തിഗത മികവ് പുറത്തെടുത്തിട്ടുണ്ട്.മാത്രമല്ല മെസ്സിയോളം സ്ഥിരതയോടു കൂടി കളിക്കുന്ന ഒരു താരത്തെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടില്ല എന്നുള്ളത് ശരിയാണ്. പക്ഷേ എനിക്കിവിടെ സത്യസന്ധത പുലർത്തിയേ മതിയാവൂ ” ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്സക്ക് വേണ്ടി ഒട്ടേറെ കാലം കളിച്ചിട്ടുള്ള ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജിയുടെ താരമാണ്. മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഇപ്പോൾ കൽപ്പിക്കപ്പെടുന്നത്.