ആ ട്രാപ്പിൽ വീഴരുത് : അർജന്റീന താരങ്ങൾക്ക് മുന്നറിയിപ്പുമായി ലയണൽ മെസ്സി.
വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.അർജന്റീനയുടെ നാഷണൽ ടീം ഇപ്പോൾ പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്.UAE ക്കെതിരെ സൗഹൃദ മത്സരം പൂർത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും അർജന്റീന ഖത്തറിലേക്ക് പോവുക. സൗദി അറേബ്യയാണ് അർജന്റീനയുടെ വേൾഡ് കപ്പിലെ ആദ്യ എതിരാളികൾ.
ലയണൽ മെസ്സി ഈയിടെ യൂണിവേഴ്സോ വാൾഡാനോക്ക് ഒരു അഭിമുഖം നൽകിയിരുന്നു. വേൾഡ് കപ്പിലെ അർജന്റീനയുടെ സാധ്യതകൾ എത്രത്തോളമാണ് എന്ന് മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളാണ് എന്ന ഹൈപ്പിന്റെ ട്രാപ്പിൽ വീണുപോകരുത് എന്നുള്ള ഒരു മുന്നറിയിപ്പ് ഈ അവസരത്തിൽ ലയണൽ മെസ്സി തന്റെ അർജന്റൈൻ സഹതാരങ്ങൾക്ക് നൽകി കഴിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#Messi, del "no hay que caer en la locura de la gente" a los elogios a Brasil
— TyC Sports (@TyCSports) November 15, 2022
🔟🧠 El capitán y emblema de la #SelecciónArgentina desglosó la próxima Copa del Mundo, y aseguró que Argentina debe ir "paso a paso". 👇https://t.co/5HOoe5yc4w
‘ ഏതൊരു നാഷണൽ ടീമുകൾക്കെതിരെയും ഇപ്പോൾ കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വേൾഡ് കപ്പിലുള്ള എല്ലാ ടീമുകളും പരാജയപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ടീമുകളാണ്.യൂറോപ്യൻ ടീമുകൾക്കെതിരെ ഞങ്ങൾ ഒരുപാട് മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ല. പക്ഷേ അവരും ഞങ്ങൾക്കെതിരെ കളിക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്തെന്നാൽ സൗത്ത് അമേരിക്കൻ ടീമുകളും ബുദ്ധിമുട്ടുള്ളതാണ്.ഞങ്ങൾ നല്ല ഫോമിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.പക്ഷേ കിരീട ഫേവറേറ്റുകൾ എന്ന ഹൈപ്പ് ഞങ്ങൾക്ക് ഇപ്പോൾ തന്നെയുണ്ട്.അത് വിശ്വസിച്ചു കൊണ്ട് ആ ട്രാപ്പിൽ വീണുപോകരുത്. നമ്മൾ കൂടുതൽ റിയലിസ്റ്റിക്കാവണം.സ്റ്റെപ് ബൈ സ്റ്റെപ്പായാണ് നമ്മൾ മുന്നോട്ടു പോകേണ്ടത് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഖത്തറിലേക്ക് ഏറ്റവും മികച്ച രൂപത്തിൽ എത്തുന്ന ടീം അർജന്റീനയാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങളുമില്ല.