ആരാധകർ ഞങ്ങളെ സഹായിച്ചു, ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമി : മെസ്സി
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഉറുഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മെസ്സി, ഡി പോൾ, ലൗറ്ററോ മാർട്ടിനെസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മത്സരശേഷം വളരെയധികം സന്തോഷത്തോടെ സംസാരിച്ചിരിക്കുകയാണ് ലയണൽ മെസ്സി. ആരാധകർ തങ്ങൾക്ക് ഒരുപാട് സഹായകരമായെന്നും നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമി മാർട്ടിനെസ് എന്നുമാണ് മെസ്സി അറിയിച്ചത്. മത്സരത്തിൽ എമി മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചിരുന്നത്. മെസ്സിയുടെ വാക്കുകൾ ടിവൈസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Messi y el amor con la gente: "Ojalá que esto dure mucho tiempo"
— TyC Sports (@TyCSports) October 11, 2021
La Pulga destacó el apoyo de los hinchas. "La comunión que se generó con el público nos ayuda mucho", afirmó. Además, se refirió a la clasificación al Mundial y elogió a Dibuhttps://t.co/62bnoPxl8E
“ആരാധകർ വളരെയധികം മതിപ്പ് ഉണ്ടാക്കുന്നതായിരുന്നു.ഇത് വീണ്ടും ആസ്വദിക്കാൻ കഴിഞ്ഞത് മനോഹരമായ ഒരു കാര്യമാണ്.തീർച്ചയായും ഈ ആളുകളാണ് ഞങ്ങളെ സഹായിച്ചത്.ഒരു മികച്ച പ്രകടനമാണ് ഞങ്ങൾ ഇന്ന് പുറത്തെടുത്തത്.ഹോമിലെ മൂന്ന് പോയിന്റുകൾ ഇപ്പോൾ ഞങ്ങൾ സ്വന്തമാക്കി. ഇനി മൂന്ന് പോയിന്റുകൾ കൂടി നേടേണ്ടതുണ്ട്.മത്സരത്തിൽ ക്ഷമ പാലിക്കേണ്ടതുണ്ട് എന്ന് ഞങ്ങൾക്കറിയാം. ആദ്യ ഗോൾ നേടിയതിന് ശേഷം ഞങ്ങൾക്ക് കൂടുതൽ സ്പേസ് കണ്ടെത്താനായി.എമിലിയാനോ ടീമിൽ എത്തിയതിന് ശേഷം മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരുന്നത്. കോപ്പ അമേരിക്കക്ക് ശേഷം അദ്ദേഹം അവിടെ നിലയുറപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമിലിയാനോ ” മെസ്സി പറഞ്ഞു.