ആയിരം ഗോളുകളിലേക്കുള്ള വഴിയിലാണ് ക്രിസ്റ്റ്യാനോയുള്ളത് : പ്രശംസിച്ച് ബ്രൂണോ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ പോർച്ചുഗൽ വിജയം നേടിയിരുന്നു. ഒന്നനെതിരെ 2 ഗോളുകൾക്കാണ് അവർ സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സ്കോട്ട് ലാൻഡ് ആണ് ആദ്യം ലീഡ് എടുത്തത്.എന്നാൽ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ പോർച്ചുഗല്ലിന് വിജയം സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന റൊണാൾഡോ തകർപ്പൻ പ്രകടനമാണ്.പോർച്ചുഗലിന്റെ വിജയഗോൾ നേടിയതും റൊണാൾഡോ തന്നെയാണ്. ഇതോടെ കരിയറിൽ 901 ഗോളുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. മത്സരശേഷം താരത്തെ പ്രശംസിച്ചുകൊണ്ട് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് രംഗത്ത് വന്നിട്ടുണ്ട്. ആയിരം ഗോളുകളിലേക്കുള്ള വഴിയിലാണ് റൊണാൾഡോ ഉള്ളത് എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ്. അദ്ദേഹത്തിന്റെ ഇൻഫ്ലുവെൻസ് പഴയ പോലെ തന്നെയാണ്. സ്റ്റാർട്ട് ചെയ്താലും ബെഞ്ചിൽ നിന്ന് വന്നാലും അതിന് മാറ്റമൊന്നുമില്ല. വരുന്ന താരങ്ങളെല്ലാം ഇവിടെ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്.ക്രിസ്റ്റ്യാനോക്ക് ഒരു ലക്ഷ്യമുണ്ട്.ഇന്ന് 901ആം ഗോളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ആയിരം ഗോളുകളിലേക്കുള്ള വഴിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. അതാണ് റൊണാൾഡോയുടെ ലക്ഷ്യവും ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ യൂറോ കപ്പിൽ ഒരു ഗോൾ പോലും നേടാൻ റൊണാൾഡോ കഴിഞ്ഞിരുന്നില്ല.എന്നാൽ ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 ഗോളുകൾ നേടി കൊണ്ട് റൊണാൾഡോ തിരിച്ചു വന്നിട്ടുണ്ട്.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 213 മത്സരങ്ങൾ കളിച്ച റൊണാൾഡോ 131 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.